'ദേശാഭിമാനി' ഉപയോഗിച്ചത് ബി.ജെ.പി വാദം; പപ്പു വിളി സി.പി.എമ്മിന് തിരിച്ചടിയാകുന്നു
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് പരിഹസിച്ച 'ദേശാഭിമാനി' മുഖപ്രസംഗം സി.പി.എമ്മിന് തിരിച്ചടിയാകുന്നു. ബി.ജെ.പിയെ അവരുടെ തട്ടകത്തില്‍ നേരിടാതെ ഒളിച്ചോടുന്ന പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് രാഹുലെന്ന് വിമര്‍ശിക്കുന്ന മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ബി.ജെ.പി രാഹുലിനെ നേരിടാന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളാണെന്നതാണ് സി.പി.എമ്മിന് തിരിച്ചടിയായത്.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന ബി.ജെ.പിയുടെ വാദത്തെയും മുഖപ്രസംഗം ഏറ്റുപിടിച്ചു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മോദി പ്രതികരിച്ചതിന് സമാനമായാണ് 'ദേശാഭിമാനി' മുഖപ്രസംഗമെഴുതിയത്.
ദേശീയതലത്തില്‍ സി.പി.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോള്‍ തന്നെ രാഹുലിനെ ബി.ജെ.പിയുടെ ഭാഷ ഉപയോഗിച്ച് വിമര്‍ശിച്ച നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ രാഹുലിനെ പപ്പുവെന്ന് ബി.ജെ.പി അധിക്ഷേപിക്കുന്നതിന്റെ രാഷ്ട്രീയം പോലും സി.പി.എം തിരിച്ചറിയാതെ പോകുന്നുവെന്ന ആക്ഷേപവും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് നോട്ടപ്പിശകുണ്ടെന്ന് 'ദേശാഭിമാനി' റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."