HOME
DETAILS
MAL
ഇതാണ് യഥാര്‍ഥ ജനകീയ ഭരണം: ബിപ്ലബ്
backup
July 06 2018 | 18:07 PM
അഗര്‍ത്തല: ജനം നിയമം നടപ്പാക്കാന്‍ നേരിട്ടിറങ്ങുന്നതില്‍ തനിക്ക് സന്തോഷമെന്ന് ബിപ്ലബ് കുമാര്‍ ദേബ്. വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് വീണ്ടും രംഗത്തെത്തിയത്. ത്രിപുരയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ പ്രതികരണമാണ് ഇത്തവണ വിവാദമായിരിക്കുന്നത്.'ഇപ്പോള്‍ ത്രിപുരയിലെങ്ങും ആഹ്ലാദത്തിരമാലകള്‍ അലയടിക്കുകയാണ്. നിങ്ങളും ഈ സന്തോഷം ആസ്വദിക്കൂ. നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാവേണ്ടതുണ്ട്. എന്റെ മുഖത്തേക്ക് നോക്കൂ, ഞാനെത്രമാത്രം സന്തോഷവാനാണ്. ഇത് ജനങ്ങളടെ സര്‍ക്കാരാണ്. ഇവിടെ ജനങ്ങളാണ് നടപടിയെടുക്കുക' എന്നായിരുന്നു ബിപ്ലബിന്റെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബിപ്ലബ് ഇങ്ങനെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."