ഇന്ത്യന്‍ നാവിക സേനക്ക് 100മത്തെ യുദ്ധക്കപ്പല്‍ നിര്‍മിച്ച് നല്‍കി ജി.ആര്‍.എസ്.ഇ
കൊച്ചി: ഇന്ത്യയിലെ യുദ്ധകപ്പല്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ജി.ആര്‍.എസ്.ഇ ഇന്ത്യന്‍ നാവിക സേനക്ക് നൂറാമത്തെ യുദ്ധകപ്പല്‍ നിര്‍മിച്ചു നല്‍കി. ഇതോടെ ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, മൗറീഷ്യസ് കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവര്‍ക്ക് നൂറോളം യുദ്ധ കപ്പലുകള്‍ നിര്‍മിച്ചു വിതരണം ചെയ്ത ആദ്യ കപ്പല്‍ ശാലയായി ജി.ആര്‍.എസ്.ഇ മാറി.
പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിനു കീഴിലാണ് ജി.ആര്‍.എസ്.ഇ പ്രവര്‍ത്തിക്കുന്നത്. ജി.ആര്‍.എസ്.ഇ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ റിയര്‍ അഡ്മിറല്‍ വി.കെ സക്‌സേന കപ്പല്‍ ഔദ്യോഗികമായി ഇന്ത്യന്‍ നാവിക സേനയുടെ കമാന്‍ഡിങ് ഓഫിസറായ ലഫ്റ്റനന്റ് ഗോപിനാഥ് നാരായണനു കൈമാറി. ഇന്ത്യന്‍ നാവിക സേനയുടെ എട്ടു വെസലുകളില്‍ ആറാമത്തെ ഓര്‍ഡറാണ് നൂറാമത്തെ യുദ്ധക്കപ്പലായ ലാന്‍ഡിങ് ക്രാഫ്റ്റ് യൂട്ടിലിറ്റി (എല്‍.സി യൂ) 56. നാവികസേനയുടെ ആവശ്യാനുസരണമാണ് എല്‍.സി.യു മാര്‍ക്ക് നാല് കപ്പലുകളുടെ രൂപകല്‍പ്പന ജി.ആര്‍.എസ്.ഇ നിര്‍വഹിച്ചിരിക്കുന്നത്.
ഷെഡ്യൂള്‍ പ്രകാരം രണ്ട് കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. പ്രധാന യുദ്ധ ടാങ്കുകള്‍ വിന്യസിക്കുക, സുരക്ഷ വാഹനങ്ങളുടെ ഗതാഗതം, പട്ടാളക്കാരുടെ യാത്ര, ഉപകരണങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് എല്‍.സി.യു.എം.കെ. നാല് കപ്പലുകളുടെ പ്രാഥമിക ജോലി. ആന്തമാന്‍ നിക്കോബാര്‍ തീരത്തുളള ഈ കപ്പലുകള്‍ക്ക് ബീച്ചിങ് പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിതരണം, പുനര്‍നിര്‍മാണം, വിദൂര ദ്വീപുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തുക തുടങ്ങിയ അനേക പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."