നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: നാലുപേര്‍ അറസ്റ്റില്‍
കൊച്ചി: നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ പൊലിസ് ചോദ്യംചെയ്ത് വരികയാണ്.
ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പൊലിസാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഷംനയുടെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പരാതിനല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."