കുട്ടികളെ തിരിച്ചയക്കല്‍ ജോസ് മാവേലി നിരാഹാര സമരം നടത്തി
കാക്കനാട്: ജനസേവശിശു ഭവനിനിലെ ഇതര സംസ്ഥാന കുട്ടികളെ ശിശുക്ഷേമ സമിതി ഇടപെട്ട് തിരിച്ചയക്കുന്നതില്‍ പ്രതിഷേധിച്ച് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിനു സമീപം ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി നിരാഹാര സമരം നടത്തി. നടന്‍ ക്യപ്റ്റന്‍ രാജു സമരം ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൂരുമാനിച്ചെന്നാണ് ജോസ് മാവേലിയുടെ ആരോപണം.
ജനസേവ ശിശുഭവന്‍ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിപക്ഷവും തമിഴ്‌നാട്,കര്‍ണാടക, ആന്ധ്ര, ഓറീസ,ആസാം സംസ്ഥാനങ്ങളിലെ കുട്ടികളാണെന്ന് ജോസ് മാവേലി പറഞ്ഞു.
ശിശുഭവന്‍ സംരക്ഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ പഠനം നടത്തുന്ന 61 ആണ്‍കുട്ടികളെയും 44 പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളുടെ സമീപത്തേക്ക് തിരിച്ചയക്കാന്‍ ആലോചിക്കുന്നത്. ഇതിന് മുമ്പും നിരവധി കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാക്കി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ജോസ് മാവേലി ആരോപിച്ചു. ജനസേവയില്‍ നല്ലരീതിയില്‍ വിദ്യാഭ്യാസവും ശിക്ഷണവും ലഭിച്ച കുട്ടികളാണ് വീണ്ടും തെരുവിലായതെന്നും മാവേലി പറഞ്ഞു.
കുട്ടികളെ തിരിച്ചയക്കാന്‍ തീരുമാനിച്ചിട്ടില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കാക്കനാട്: ജനസേവ ശിശുഭവനിലെ ഇതര സംസ്ഥാന കുട്ടികളെ തിരിച്ചയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ മാലതി മേനോന്‍. ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അവര്‍ വ്യക്തമാക്കി. ജനസേവയിലെ കുട്ടികള്‍ എവിടെ നിന്നുള്ളവരാണെന്നും അവരുടെ കൃത്യമായ മേല്‍വിലാസം സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിശോധന നടത്തും. ഇക്കാര്യത്തില്‍ നിയമപരമായ അധികാരം ചൈല്‍ വെല്‍ഫെയര്‍ കമ്മിറ്റിക്കുണ്ട്. പരിശോധന നടത്തി കുട്ടികളെ തിരിച്ചയക്കാന്‍ വെല്‍ഫെയര്‍ കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുട്ടികളെ വിട്ടുകിട്ടാന്‍ ്അവരുടെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമീഷനില്‍ ഉള്‍പ്പെടെ പരാതി നല്‍കിയ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപടിക്കൊരുങ്ങുന്നത്. ഏപ്രില്‍ അവസാനത്തോടെ ജനസേവ ശിശുഭവനില്‍ പരിശോധ പൂര്‍ത്തിയാക്കി കുട്ടികളെ അവരവരുടെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."