പരവൂര്‍ വെടിക്കെട്ട് ദുരന്തം: എം.എ.യൂസഫലി രണ്ടു കോടി കൈമാറി
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലി നല്‍കുമെന്ന് അറിയിച്ചിരുന്ന രണ്ടു കോടി രൂപയുടെ ധനസഹായം ഇന്നലെ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ കൊല്ലം ജില്ലാ കലക്ടര്‍ക്കു കൈമാറി.
അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞ 109 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റ 318 പേര്‍ക്ക് 50,000 രൂപ വീതവുമാണ് വിതരണം ചെയ്യാന്‍ അധികൃതരെ ഏല്‍പ്പിച്ചത്. കൊല്ലം ജില്ലാ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടര്‍ എം.എ. നിഷാദ് ചെക്ക് ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ക്ക് കൈമാറി. ലുലുഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുടെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്, ലുലുഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലുഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ സംബന്ധിച്ചു. പരുക്കേറ്റവരില്‍ ബാക്കിയുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതോടെ ബാക്കി തുകയും കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."