HOME
DETAILS

സൗജന്യ കുടിവെള്ള വിതരണവുമായി ചളിപ്പാടം കുഞ്ഞിമുഹമ്മദ്

  
backup
April 21, 2017 | 10:04 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81


വണ്ടൂര്‍: സൗജന്യമായി കുടിവെള്ളമെത്തിച്ച് മാതൃകയാകുകയാണ് കൂരാട് ചളിപ്പാടം കുഞ്ഞിമുഹമ്മദ്. പഴയ വാണിയമ്പലം മൈലാടിക്കുന്നിലെ 12 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം മുട്ടിയപ്പോള്‍ ഇദ്ദേഹം സൗജന്യമായി ഇഷ്ടാനുസരണം വെള്ളം എത്തിച്ചുനല്‍കുന്നത്. വണ്ടൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ പെടുന്നതാണ് മൈലാടികുന്ന് കോളനി.
മിക്ക വീടുകളിലും കിണറുകളുണ്ടെങ്കിലും വേനലാരംഭത്തില്‍ തന്നെ വറ്റും. കോളനികാര്‍ക്കായി പഞ്ചായത്ത് നിര്‍മിച്ച രണ്ട് കിണറുകളും തകര്‍ന്ന് കിടക്കുകയാണ്. പിന്നീട് ഇടക്കെത്തുന്ന ജലനിധിയിലെ വെള്ളമാണ് ഏക ആശ്രയം.എന്നാല്‍ ആവശ്യാനുസരണം വെള്ളം ലഭിക്കാതായതോടെ കോളനിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സമീപത്ത് കൃഷി നടത്തുന്ന കുഞ്ഞിമുഹമ്മദ് നേരിട്ടറിഞ്ഞു.
കൂടാതെ പ്രവാസിയായിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന വെള്ള ക്ഷാമവും കാരണം ഇദ്ദേഹം മുന്നിട്ടിറങ്ങി കുടിവെള്ളമെത്തിച്ച് നല്‍കാന്‍ തുടങ്ങി. തുടര്‍ന്ന് കൃഷിക്കായി നിര്‍മിച്ച കുഴല്‍ കിണറും ഇതിലെ വെള്ളവും പൂര്‍ണമായി വിട്ടു നല്‍കി.
താമസസ്ഥലമായ കൂരാടില്‍ നിന്നും പഴയ വാണിയമ്പലത്തേക്ക് 7 കിലോ മീറ്റര്‍ ദൂരമുണ്ട്. ഇതിനാല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് ബൈക്കിലെത്തി കുഞ്ഞിമുഹമ്മദ് കോളനിക്കാര്‍ക്കായി വെള്ളമെത്തിച്ച് നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago