HOME
DETAILS
MAL
ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല
July 26, 2026 | 6:47 AM
ആലുവ: കരുമാലൂരില്‍ 12 വയസുകാരിയെ കാണാതായതായി പരാതി. കരുമാലൂര്‍ സ്വദേശി ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയയെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെ സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പാഠപുസ്തകം വാങ്ങാന്‍ പോകുന്നതെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടില്‍നിന്ന് ഇറങ്ങിയത്.
കൂട്ടുകാരിയുടെ വീട്ടില്‍ ശ്രീഭദ്ര എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന് വിവരമില്ല.
എന്നാല്‍ ഏറെ വൈകിയും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവര്‍ 9633535583 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ആലുവ വെസ്റ്റ് പൊലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പൊലിസ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."