HOME
DETAILS

"നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതിയിൽ 26 പ്രവാസികൾ നാടണഞ്ഞു 

  
backup
June 27, 2020 | 12:21 PM

free-flight-tickets-from-isf

   ദമാം: കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് സഹായകരമായി ഇന്ത്യൻ സോഷ്യൽ ഫോറം ആരംഭിച്ച 'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതിയിൽ 26 പേർ നാട്ടിലേക്ക് തിരിച്ചു. ദമാമിൽ നിന്നും കോഴിക്കോടേക്ക്‌ തിരിച്ച ഫ്ലൈനാസ് വിമാനത്തിലാണ് 26 പേർക്കുള്ള യാത്ര സൗകര്യം ഒരുക്കിയിരുന്നത്. ജോലി നഷ്ടപ്പെട്ടവർ, ശമ്പള കുടിശിക കിട്ടാത്തവർ, അസുഖ ബാധിതർ, വിസിറ്റിംഗ് വിസയിൽ വന്നു കാലാവധി കഴിഞ്ഞവർ തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങളാണ് പദ്ധതി വഴി യാത്ര തിരിച്ചത്.
നാടണയാൻ കൊതിക്കുന്നവർക്ക് സഹായഹസ്തവുമായി ഇന്ത്യൻ സോഷ്യൽ ഫോറം കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന പദ്ധതിയിൽ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊവിഡ് കാലത്ത് പ്രവാസികളിൽ ഏറെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്ന ഈ പദ്ധതി നിരവധി പേർക്കാണ് ആശ്വാസകരമായിരിക്കുന്നത്. ചെറിയ വരുമാനമുള്ളവര്‍, ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് സൗജന്യമായി വിമാന ടിക്കറ്റുകൾ നൽകുന്നത്. സഊദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴിൽ വെൽഫെയർ വിങ് വോളന്റിയർമാരിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നതെന്ന് സോഷ്യൽ ഫോറം നേതാക്കളായ മൻസൂർ എടക്കാട്, നമീർ ചെറുവാടി എന്നിവർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  2 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  2 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  2 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  2 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  2 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  2 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  2 days ago