HOME
DETAILS

സിഗരറ്റ് വലിക്കരുതെന്ന് പറഞ്ഞതിന് പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്; ജീവനക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

  
February 20, 2026 | 10:28 AM

raipur-petrol-pump-fire-cigarette-incident-chhattisgarh-man-arrested

റായ്പൂര്‍: പെട്രോള്‍ പമ്പില്‍ നിന്ന് സിഗരറ്റ് വലിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഇന്ധന പൈപ്പിന് തീയിട്ട് യുവാവ്. ഛത്തിസ്ഗഡിലെ റായ്പുറിലാണ് സംഭവം. പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഫയര്‍ എക്സ്റ്റിഗ്വിഷര്‍ ഉപയോഗിച്ച് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ബൈക്കില്‍ ഇന്ധനം  നിറയ്ക്കാന്‍ പമ്പിലെത്തിയതായിരുന്നു ധര്‍മേന്ദ്ര ഖത്രിയും ഇമ്രാനും. ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ തുടങ്ങിയതും ബൈക്കിന്റെ പിന്നിലിരുന്ന ധര്‍മേന്ദ്ര പുറത്തിറങ്ങി സിഗരറ്റ് വലിക്കാന്‍ തുടങ്ങി. ഇര്‍ഫാനും പമ്പിലെ യുവാവും ഇത് വിലക്കിയതില്‍ കുപിതനായ ധര്‍മേന്ദ്ര സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ബൈക്കില്‍ പെട്രോള്‍ നിറച്ചിരുന്ന ഇന്ധന പൈപ്പിന് തീ കൊടുക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഇന്ധന പൈപ്പിലും യുവാക്കള്‍ വന്ന ബൈക്കിന്റെ ടാങ്കിനും പമ്പ് മെഷീനിലേക്കും തീ പടര്‍ന്നു. 

 

പെട്ടന്ന് തന്നെ ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ പ്രവര്‍ത്തിപ്പിച്ച പമ്പ് ജീവനക്കാരന്‍ തീ അണയ്ക്കുകയായിരുന്നു. പെട്ടന്ന് തന്നെ ഇന്ധന പൈപ്പ് ബൈക്ക് ടാങ്കില്‍ നിന്ന് വലിച്ചെടുത്തതിനാലും ഇന്ധന വിതരണത്തിന്റെ പ്രധാന സ്വിച്ച് ഓഫാക്കാനും പമ്പ് ജീവനക്കാരന് സാധിച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. 

സംഭവത്തിന് പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച ധര്‍മേന്ദ്രയെയും സുഹൃത്തിനെയും ജീവനക്കാര്‍ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

A major disaster was averted at a petrol pump in Raipur, Chhattisgarh, after a man allegedly set fire to a fuel pipe when he was asked not to smoke. The incident occurred on Thursday evening when Dharmendra Khatri and his friend arrived at the pump to refuel their bike.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  8 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  8 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  8 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  8 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  8 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  8 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  8 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 days ago