HOME
DETAILS

ജനറേറ്റര്‍ തുരുമ്പെടുക്കുന്നു; ഇരുട്ടില്‍ മുങ്ങി സുല്‍ത്താന്‍ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി

  
backup
April 21, 2017 | 10:27 PM

%e0%b4%9c%e0%b4%a8%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d


സുല്‍ത്താന്‍ ബത്തേരി: വൈദ്യുതി പോയാല്‍ ഇരുട്ടില്‍ മുങ്ങി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി. ആശുപത്രയിലെ ജനറേറ്റര്‍ ഇതുവരെ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ഇരുട്ടിലാകാന്‍ കാരണം.
രണ്ട് വര്‍ഷം മുമ്പാണ് ആശുപത്രിയില്‍ രണ്ട് ലക്ഷം രൂപ മുടക്കി പുതിയ ജനറേറ്റര്‍ വാങ്ങിയത്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇതോടെ ജനറേറ്ററിന്റെ ബാറ്ററി തകരാറിലാവുകയും ചെയ്തു.
വൈദ്യുതി നിലക്കുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി വാങ്ങിയ ജനറേറ്ററാണ് ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ഇതോടെ വൈദ്യുതി നിലച്ചാല്‍ ആശുപത്രി ഇരുട്ടിലാവുകയാണ് പതിവ്.
ദിവസേന 100 കണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുതാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി. ഇവിടെ 50-ാളം രോഗികളെ കിടത്തി ചികില്‍സിക്കുന്നുമുണ്ട്. നിസാര പ്രശ്‌നത്തിന്റെ പേരില്‍ ജനറേറ്റര്‍ പ്രവര്‍പ്പിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടികാണിക്കുന്നത്.
അതേ സമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍  നടപടി സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  6 days ago
No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  6 days ago
No Image

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

Kerala
  •  6 days ago
No Image

ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി

latest
  •  6 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  6 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  6 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  6 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  6 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  6 days ago