HOME
DETAILS

കളിക്കളത്തിൽ അവൻ യുവരാജിനെ പോലെയാണ്: മുൻ ഇന്ത്യൻ താരം 

  
March 18, 2026 | 6:27 AM

Former Indian player Subramaniam Badrinath praises Vaibhav Suryavanshi

ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദരീനാഥ്. കളിക്കളത്തിൽ വൈഭവ് സൂര്യവംശി യുവരാജ് സിങ്ങിന്റെ ഓർമ്മിപ്പിക്കുന്നുവെന്നാണ് ബദരീനാഥ് പറഞ്ഞത്. 16, 17 വയസ്സുള്ള ഒരാൾക്ക് ഇത്രയധികം ശക്തിയുള്ളതായി താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സുബ്രമണ്യം ബദരീനാഥ് ഇക്കാര്യം പറഞ്ഞത്. 

''ഈ ഐപിഎല്ലിൽ അവൻ മികച്ച ഫോമോടെയാണ് വരുന്നത്. വൈഭവ് സൂര്യവംശിയെ കാണുമ്പോൾ ചെറുപ്പത്തിലെ യുവരാജ് സിങ്ങിനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഈ പ്രായത്തിൽ തന്നെ ഇത്രയധികം ശക്തിയുള്ളതാണ് അവനെ വ്യത്യസ്തനാക്കുന്നത്. 16, 17 വയസ്സുള്ള ഒരാൾക്ക് ഇത്രയധികം ശക്തിയുള്ളതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അണ്ടർ 19 ലെവലിൽ തന്നെ യുവരാജ് സിക്സുകൾ അടിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്. സിക്സുകൾ നേടുകയെന്നത് ഒരു കഴിവാണ്. അതിന് പ്രത്യേകമായ ഒരു പവർ വേണം. അത് വൈഭവിനുണ്ട്'' സുബ്രമണ്യം ബദരീനാഥ് പറഞ്ഞു. 

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ്  വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. മറ്റൊരു സീസൺ കൂടി അടുത്തെത്തി നിൽക്കുമ്പോൾ വീണ്ടും വൈഭവിന്റെ ബാറ്റിൽ നിന്നും സെഞ്ച്വറികൾ പിറക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം 2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് വഹിച്ച പങ്ക് വളരെ വലുതായിരിക്കുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വൈഭവിന്റെ കുതിപ്പ്. 2012 അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ബാബർ സെഞ്ച്വറി നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  19 hours ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  19 hours ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  20 hours ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  20 hours ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  20 hours ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  20 hours ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  21 hours ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  21 hours ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  21 hours ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  a day ago