HOME
DETAILS

എല്ലാ ഫോർമാറ്റുകളിലും കളിക്കാനുള്ള കഴിവ് അവനുണ്ട്: മുരളി വിജയ്

  
March 18, 2026 | 7:24 AM

Former indian player murali vijay talks about priyansh arya

ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പഞ്ചാബ് കിങ്‌സ് ഓപ്പണർ പ്രിയാൻഷ് ആര്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്. മൂന്ന് ഫോർമാറ്റിലും താരമാവാനുള്ള കഴിവ് പ്രിയാൻഷ് ആര്യക്കുണ്ടെന്നാണ് മുരളി വിജയ് പറഞ്ഞത്. 

''പ്രിയാൻഷ് ആര്യ വളരെ രസകരമായ ഒരു വ്യക്തിയാണ്. ഒരു മികച്ച താരമാവാനുള്ള എല്ലാ കഴിവും അവനുണ്ട്. ഏഴ് മുതൽ 15 ഓവർ വരെ സ്പിന്നർമാരെ നേരിടാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. ടി-20യിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന ഘട്ടമാണിത്. എന്നാൽ എല്ലാ മേഖലയിലും ആധിപത്യം പുലർത്താൻ കഴിവുള്ള ഇടം കയ്യൻ ബാറ്റർ എന്ന നിലയിൽ പ്രിയാൻഷ് ആര്യ അത് നന്നായി ചെയ്യുന്നുണ്ട്. എല്ലാ ഫോർമാറ്റുകളിലെയും താരമാവാനുള്ള കഴിവ് അവനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു'' മുരളി വിജയ് പറഞ്ഞു. 

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് പ്രിയാൻഷ് ആര്യ. തന്റെ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ 475 റൺസ് ആണ് താരം അടിച്ചെടുത്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ പ്രിയാൻഷ് ആര്യ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. ചെന്നൈക്കെതിരെ പ്രിയാൻഷ് 42 പന്തിൽ ഏഴ് ഫോറും ഒൻപത് സിക്സുമടക്കം 103 റൺസ് ആണ് നേടിയത്.

ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേ​ഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്. 39 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 37 പന്തിൽ നിന്നും സെഞ്ച്വറി നേടിയ യുസഫ് പത്താനാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇതിനു പുറമെ ഒരു അൺക്യാപ് താരം നേടുന്ന ഏറ്റവും വേ​ഗതയേറിയ സെഞ്ച്വറി കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  2 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  2 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  2 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  2 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  2 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  2 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  2 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  2 days ago