യു.എ.ഇയിൽ ചെറിയ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു; നിസ്കാരം പള്ളിയിൽവച്ചു മാത്രം | UAE Eid Prayer Time
ദുബൈ: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) നമസ്കാര സമയങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. പെരുന്നാൾ ദിനത്തിൽ അതിരാവിലെയാണ് നമസ്കാരം നടക്കുക.
ഔദ്യോഗിക അറിയിപ്പ് പ്രകാരം വിവിധ എമിറേറ്റുകളിലെ നമസ്കാര സമയങ്ങൾ താഴെ പറയുന്നതാണ്:
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഈദുൽ ഫിത്വർ നമസ്കാര സമയങ്ങൾ താഴെ പറയുന്നവയാണ്:
* ദുബൈ: രാവിലെ 6:40-നാണ് ദുബൈയിൽ ഈദ് നമസ്കാരം നടക്കുക.
* അബുദാബി: അബുദാബി സിറ്റി (6:43 am), അൽ ഐൻ (6:37 am), സായിദ് സിറ്റി (6:47 am).
* ഷാർജ: ഷാർജ, അൽ ഹംരിയ (6:39 am), അൽ ദൈദ്, അൽ ബതായിഹ് (6:38 am), അൽ മദാം, മലീഹ (6:38 am), കിഴക്കൻ മേഖല (6:37 am).
* അജ്മാൻ: രാവിലെ 6:39-ന്.
* ഉമ്മുൽ ഖുവൈൻ: രാവിലെ 6:39-ന്.
* റാസൽഖൈമ: രാവിലെ 6:37-ന്.
* ഫുജൈറ: രാവിലെ 6:36-ന്.
രാജ്യത്ത് ഇത്തവണ തുറന്ന മൈതാനങ്ങളിലെ പെരുന്നാൾ നമസ്കാരം (ഈദ് ഗാഹുകൾ) ഉണ്ടായിരിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് അറിയിച്ചു. ഇതിനായി പ്രത്യേകമായി അംഗീകാരം നൽകിയിട്ടുള്ള പള്ളികളിൽ മാത്രമായിരിക്കും നമസ്കാരം നടക്കുക. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും, രാജ്യത്തുടനീളം നമസ്കാര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുമാണ് ഈ ക്രമീകരണം.
ഇന്ന് മഗ്‌രിബ് നമസ്കാര ശേഷം ചേരുന്ന മാസപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും പെരുന്നാൾ വ്യാഴാഴ്ചയാണോ അതോ വെള്ളിയാഴ്ചയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക. സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും പെരുന്നാൾ ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
English summary : The UAE has announced Eid Al Fitr prayer timings across the seven emirates, with prayers set to take place early in the morning on the first day of the holiday.
According to official guidance, prayer timings will be 6:20am in Abu Dhabi, 6:18am in Dubai, 6:16am in Sharjah and Ajman, 6:12am in Umm Al Quwain and Ras Al Khaimah, and 6:10am in Fujairah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."