ആശുപത്രിയില്‍ അറഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുടിവെള്ള വിതരണം
കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടുന്ന ജില്ലാ ആശുപത്രിയിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ആറങ്ങാടി അറഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ നടത്തുന്ന ദാഹജല വിതരണം ആശ്വാസമാകുന്നു. ഇ അഹമ്മദിന്റെ പേരിലുള്ള സൗജന്യ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ രാവിലെ മുതല്‍ അര്‍ധരാത്രി വരെ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ദാഹ ജലവുമായി ഓടുകയാണ്. ഇതിനിടയിലാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രതിദിനം നാലായിരം ലിറ്റര്‍ ദാഹജലം ട്രസ്റ്റ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.
ആശുപത്രിയിലെ ജലസംഭരണിയിലേക്കു ഇത്രയും വെള്ളം വാഹനത്തില്‍ കൊണ്ടു വന്നു നിറച്ചു കൊടുക്കുകയാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍. ജില്ലാ ആശുപത്രി പരിസരത്ത് ആര്.എം.ഒ ഡോ.രാജേഷ് രാമചന്ദ്രന് കുടിവെള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ ആറങ്ങാടി, ടി റംസാന്, ടി മുഹമ്മദ്കുഞ്ഞി, ഖാസിം ഹാജി, സി.എച്ച് അബ്ദുല്‍ റഹിമാന്‍ ഹാജി, എം.കെ അബ്ദുല്‍ റഹിമാന്‍, പി.വി.എം കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."