HOME
DETAILS
MAL
മാതൃജ്യോതി പദ്ധതി: ശാരീരിക വെല്ലുവിളികളുള്ള അമ്മമാരെയും ഉള്‍പ്പെടുത്തി
backup
June 29 2020 | 02:06 AM
തിരുവനന്തപുരം: മാതൃജ്യോതി പദ്ധതിയില്‍ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ടു വര്‍ഷം വരെ പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതാണ് മാതൃജ്യോതി പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികള്‍ കാരണം കുഞ്ഞുങ്ങളെ നോക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാര്‍ക്ക് ഈ പദ്ധതി സഹായകരമാകുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപയും രണ്ട് വര്‍ഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."