HOME
DETAILS

ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞു

  
backup
April 22, 2017 | 8:32 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8-%e0%b4%87%e0%b4%9f%e0%b4%9e


തൊടുപുഴ: നഗരമധ്യത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറരക്ക് കാഴ്ച ശീവേലി  എഴുന്നള്ളിപ്പിനു ശേഷം തളക്കാനായി ക്ഷേത്രത്തിന്റെ സമീപത്തെ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തിന്റെ കോമ്പൗണ്ടില്‍ എത്തിയപ്പോഴാണ് ഊട്ടോളി ഗജേന്ദ്രന്‍ എന്ന ആന ഇടഞ്ഞത്. ഒന്നാം പാപ്പാനെ ആന ആക്രമിച്ചു.
ഇദ്ദേഹത്തെ  പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആന മുന്നോട്ട് നീങ്ങി അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തള്ളാന്‍ ശ്രമിച്ച ശേഷം പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പാപ്പാന്‍  വാലില്‍ പിടിച്ച് ആനയെ നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി ഒന്‍പതു മണിയോടെ രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ വടം ഉപയോഗിച്ചു കെട്ടി തളക്കുകയായിരുന്നു. കോട്ടയത്തുള്ള മയക്കുവെടി വിദഗ്ധരെ വിവരമറിയച്ചിരുന്നു. എന്നാല്‍ അവര്‍ എത്തുന്നതിനു മുമ്പ് തന്നെ ആനയെ തളച്ചു. സംഭവസ്ഥലത്ത് ഡിവൈ.എസ്.പി: എന്‍.എന്‍. പ്രസാദ്, സി.ഐ: ശ്രീമോന്‍, എസ്.ഐ: ജോബിന്‍ ആന്റണി, ഫയര്‍ഫോഴ്‌സ് സംഘം, എലിഫന്റ് സ്‌ക്വാഡ് എന്നിവര്‍   ക്യാമ്പ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago