HOME
DETAILS

സഹപ്രവര്‍ത്തകനായി ഒരു ദിവസത്തെ വരുമാനം നല്‍കി ബസ് ജീവനക്കാര്‍

  
Web Desk
April 22 2017 | 22:04 PM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6%e0%b4%bf


തിരൂര്‍: തിരൂര്‍- വൈരങ്കോട്- പുത്തനത്താണി റൂട്ടിലോടുന്ന 12 സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം  ടിപ്പര്‍ലോറികള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്ക് നല്‍കി.
കഴിഞ്ഞ 16ന് വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ട പുത്തനത്താണിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അനസിന്റെ  (25) തുടര്‍ചികിത്സയ്ക്കായാണ് ബസ് ഉടമകളും ജീവനക്കാരും ഒരു ദിവസത്തെ വരുമാനം കാരുണ്യമായി നല്‍കിയത്. അല്‍ അമീന്‍, ദര്‍ബാര്‍, മുബാരിസ്, ഷിഫാന, ഷഹബാന്‍, മര്‍ജാന്‍, റെയിന്‍ബോ, ഓണ്‍ലൈന്‍ തുടങ്ങിയ ബസുകളാണ് വരുമാനം അനസിന്റെ ചികിത്സാ ചെലവിന് നല്‍കിയത്.
ഇരുകാലുകളുടെയും തുടയെല്ല് പൊട്ടിയ അനസിന്റെ ഓപ്പറേഷനായി നാലരലക്ഷം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അനസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി എത്രയും വേഗം ഓപ്പറേഷന്‍ നടത്താന്‍ ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ശ്രമമാരംഭിച്ചിരിക്കുന്നത്. അനസ് നേരത്തെ ഈ റൂട്ടിലൂള്ള സ്വകാര്യ ബസുകളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  4 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  13 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  20 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  35 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  43 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago