HOME
DETAILS

ശുദ്ധജലക്ഷാമം രൂക്ഷം; വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണമേന്മ ആശങ്കാജനകം

  
Web Desk
April 22 2017 | 22:04 PM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%bf


എടപ്പാള്‍: വേനല്‍ കനത്തതോടെ ശുദ്ധജല ക്ഷാമംരൂക്ഷമായി. ഇതിന് പരിഹാരമായി സന്നദ്ധസംഘടനകളും തദ്ദേശസ്ഥാപനങ്ങളും ചില വ്യക്തികളും സൗജന്യമായും അല്ലാതെയും ജലവിതരണം നടത്തുന്നുണ്ടണ്ട്.
എന്നാല്‍ ഇങ്ങനെ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണമേന്‍മ ആശങ്കാജനകമാണ്. ഈ ജലം പരിശോധിക്കാന്‍ കാര്യക്ഷമമായ സംവിധാനമില്ലാത്തത് ആരോഗ്യരംഗത്തിന് ഭീഷണിയാകുന്നുണ്ടണ്ട്. വേനല്‍ ആരംഭിക്കുംമുന്‍പുതന്നെ ജലവിതരണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടറും മെഡിക്കല്‍ ഓഫിസറും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
വിതരണംചെയ്യുന്ന ജലം പരിശോധിച്ച് ശുദ്ധി ഉറപ്പുവരുത്തുക, വിതരണ ടാങ്കുകളുടെയും വിതരണക്കാരുടെയും ശുചിത്വം പരിശോധിക്കുക തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള ജലവിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. ശുദ്ധജലമാണോ വിതരണം ചെയ്യുന്നത് എന്ന ആശയക്കുഴപ്പത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
സ്വകാര്യ വ്യക്തികള്‍ ടാങ്കിന്റെ വലുപ്പത്തിനുസരിച്ച്  350 മുതല്‍ 500 രൂപ വരെ ഈടാക്കിയാണ് പലസ്ഥലത്തും ജലമെത്തിക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒരു കാര്യമെന്ന നിലയില്‍ ഇത് തടയാനും പരിശോധന കര്‍ശനമാക്കാനും ആരും തയാറാകുന്നുമില്ല. കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാംവിധം രേഖപ്പെടുത്തപ്പെട്ട ജലവും മേഖലയിലെ ചിലയിടങ്ങളില്‍ വിതരണം ചെയ്യുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അതിനാല്‍ ലഭിക്കുന്ന ജലം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കുക മാത്രമാണ് പരിഹാരമെന്ന് ഇവര്‍ പറയുന്നു.
അല്ലാതെയുള്ള ഉപയോഗം മഞ്ഞപ്പിത്തവും വയറിളക്കവും കോളറയുള്‍പ്പടെയുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  a few seconds ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  9 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  17 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  22 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  31 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  37 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago