ശിഹാബ് തങ്ങളെ അപമാനിക്കാനുള്ള നീക്കം അപലപനീയം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മുസ്‌ലിം സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ സയണിസവും സാമ്രാജ്യത്വവും സമുദായത്തിനകത്ത് സൃഷ്ടിച്ച ആത്മീയ വാണിഭക്കാരെ കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഐ.എസും അല്‍ഖാഇദയും സുന്നി ടൈഗര്‍ഫോയ്‌സും നടത്തിയ നികൃഷ്ട പ്രവൃത്തികള്‍ അനവധിയാണ്. മതത്തിന്റെ പേരില്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ മതത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. ആത്മീയ വേദികള്‍ ദുരുപയോഗം ചെയ്ത പണ്ഡിതവേഷധാരികളെ ന്യായീകരിക്കാന്‍ പി.ടി.എ റഹീം എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ കാന്തപുരത്തിനുള്ള പാദസേവയാണ്. ലീഗ് വിരോധം വ്യക്തിപരമായ സ്വാതന്ത്ര്യമാണെങ്കിലും അതു തീര്‍ക്കാന്‍ മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് വിശ്വാസിക്ക് ഭൂഷണമല്ല. പ്രവാചകന്റേത് എന്ന പേരില്‍ കാന്തപുരം അവതരിപ്പിച്ച വ്യാജകേശത്തെ ന്യായീകിച്ച് പൊതുസമൂഹത്തില്‍ അപഹാസ്യനായ പി.ടി.എ റഹീം ശിഹാബ് തങ്ങളെ അപമാനിക്കാന്‍ ശ്രമം നടത്തുന്നത് അപലപനീയമാണെന്നും എസ്.കെ.എസ്.എസ്.എഫ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഒ.പി എം അശ്‌റഫ് കുറ്റിക്കടവ്, ഖാസിം നിസാമി പേരാമ്പ്ര, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഫൈസല്‍ ഫൈസി മടവൂര്‍, ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍, റാഷിദ് അശ്അരി നാദാപുരം, സിറാജ് ഫൈസി മാറാട്, മിദ്‌ലാജ് അലി താമരശ്ശേരി, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റാഷിദ് ദാരിമി കടിയങ്ങാട്, അലി അക്ബര്‍ മുക്കം, സലാം മുക്കോണം, ജാബിര്‍ കൈതപ്പൊയില്‍, റിയാസ് മാസ്റ്റര്‍ കുറ്റ്യാടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."