HOME
DETAILS

ജില്ലയില്‍ കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

  
backup
July 09 2018 | 06:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0-2



കല്‍പ്പറ്റ: മൂന്ന് ദിവസമായി ജില്ലയില്‍ കനത്ത മഴ തുടരുന്നു.
രണ്ടാഴ്ചക്ക് ശേഷമാണ് ജില്ലയില്‍ മഴ വീണ്ടും ശക്തമാകുന്നത്. ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന അണക്കെട്ടുകളായ പടിഞ്ഞാറത്തറ ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ ജല നിരപ്പ് ഉയര്‍ന്നു.
മഴ തുടരുന്നതിനാല്‍ ഇന്നലെ ഉച്ചക്ക് ഒന്നോടെ കാരാപ്പുഴ ഡാമിലെ ഷട്ടറുകള്‍ ഭാഗീകമായി തുറക്കുകയും ചെയ്തു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭീതി ഉയര്‍ത്തുന്ന സാഹചര്യം നിലവിലില്ലെന്നും ഇതൊരു ജാഗ്രതാ സന്ദേശം മാത്രമാണന്നും കലക്ടര്‍ അറിയിച്ചു. കൂടാതെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയുമേറിയിരിക്കയാണ്. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ലഭിച്ച മഴ 1005.46 മില്ലീമീറ്റര്‍ മഴയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് വൈത്തിരി താലൂക്കിലാണ്. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മതിലിടിഞ്ഞ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചെമ്പകപ്പാളി ലക്ഷ്മിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ലക്ഷ്മിക്കും മകള്‍ സിന്ധുവിനും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്തെ രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. താളൂര്‍ നെന്മേനി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ കല്ലംകുളങ്ങര അന്നകുഞ്ഞിന്റെ വീടിനു സമീപത്തെ കിണര്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായമഴയെ തുടര്‍ന്ന് ഇടിഞ്ഞ് താഴ്ന്നു.വീട് തകര്‍ന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടി.എല്‍ സാബു അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago