HOME
DETAILS
MAL
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി കോടിയേരി: അഭിഭാഷകന്റെ അഭിപ്രായം മാത്രമെന്ന്
backup
April 04 2019 | 07:04 AM
പത്തനംതിട്ട: പ്രളയം സംബന്ധിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. റിപ്പോര്‍ട്ട് വിദഗ്ധാഭിപ്രായമല്ലെന്നാണ് കോടിയേരി ബാലകൃഷ്ണന് പത്തനംതിട്ടയില്‍ പറഞ്ഞത്. അത് ഒരു അഭിഭാഷകന്റെ റിപ്പോര്‍ട്ട് മാത്രമാണത്. റിപ്പോര്‍ട്ട് നിരര്‍ത്ഥകമാണെന്ന് കോടതിയില്‍ ബോധ്യപെടുത്താനാനാകും. സര്‍ക്കാരിന് പറയാനുള്ളത് കോടതിയില്‍ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം എം.കെ രാഘവനെതിരെയുള്ള ആരോപണം ഗൗരവ തരമെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയായി തുടരണോ എന്നത് യുഡിഎഫും കോണ്‍ഗ്രസും പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."