HOME
DETAILS

ആളും സൗകര്യവുമില്ലാതെ ഉപജില്ലാ, ജില്ലാ ഓഫിസുകളും

  
backup
July 15 2016 | 20:07 PM

%e0%b4%86%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%89%e0%b4%aa

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ മാത്രമൊതുങ്ങുന്നതല്ല ജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകളിലെ പ്രതിസന്ധി. റവന്യൂജില്ലാ ഉപഡയറക്ടറുടെ കാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ഡി.എഡ് കോളജുകള്‍, ടെക്‌സ്റ്റ് ബുക്ക് ഡിപ്പോ, ഉപജില്ലാ ഓഫിസുകള്‍ എന്നിവ വിദ്യാഭ്യാസ ജില്ലാ ഓഫിസറുടെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്. ജോലി ഭാരം കൂടിയതിനെത്തുടര്‍ന്ന് 2013 ലാണു തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ജില്ല വിഭജിച്ചു തിരൂരങ്ങാടി ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിച്ചത്.
2014 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ നാമമാത്ര ജീവനക്കാര്‍ മാത്രമേയുള്ളു. ജില്ലയുടെ തീരദേശ മേഖല ഉള്‍പ്പെടെയുള്ള പരപ്പനങ്ങാടി, താനൂര്‍, വേങ്ങര ഉപജില്ലകളാണു ജില്ലാ വിദ്യാഭ്യാസ ഓഫിസിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, പി.എ എന്നിവര്‍ ഉള്‍പ്പെടെ 19 തസ്തികകളാണു സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എട്ടു ക്ലര്‍ക്കുമാര്‍ മാത്രമുള്ള ഇവിടെ ഇരട്ടി ജോലി ഭാരമാണ് ഓരോ ജീവനക്കാര്‍ക്കുമുള്ളത്. ചുരുങ്ങിയത് 13 ക്ലറിക്കല്‍ പോസ്റ്റുകളെങ്കിലും ഇവിടെ ആവശ്യമാണ്. ആവശ്യമായ കമ്പ്യൂട്ടര്‍, പ്രന്റര്‍, ഇന്റര്‍നെറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുങ്ങിയിട്ടില്ലെന്നാണു സംസ്ഥാന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പു സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലുള്ളത്.
17 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളാണു മലപ്പുറം ജില്ലയിലുള്ളത്. ഇവയില്‍ മിക്കതും ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടിലാണ്. തിരൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയില്‍ മാത്രം 18 സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍, 42 എയ്ഡഡ് എല്‍.പി സ്‌കൂളുകള്‍, ഏഴു സര്‍ക്കാര്‍ യു.പി സ്‌കൂളുകള്‍, 17 എയ്ഡഡ് യൂപി സ്‌കൂളുകള്‍, ഒരു മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്റര്‍, അഞ്ച് എ.ഐ.പി സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 96 സ്‌കൂളുകളുള്ള തിരൂര്‍ എ.ഇ.ഒ ഓഫിസ് ജീവനക്കാര്‍ ജോലി ഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്.
തിരൂര്‍ സിവില്‍ സ്‌റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ വേണ്ടത്ര സൗകര്യങ്ങളില്ല. കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ അപര്യാപ്തത മൂലം ഫയലുകളെല്ലാം പലയിടങ്ങളിലായി പരന്നു കിടക്കുന്ന അവസ്ഥയാണിവിടെയുള്ളത്. 1023 അധ്യാപകരുടെയും  ഇതിന് ആനുപാതികമായുള്ള വിദ്യാര്‍ഥികളുടെയും കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്ന  തിരൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലും 472 അധ്യാപകരുടെ മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചങ്ങനാശ്ശേരി ഉപജില്ലാ ഓഫിസിലും ആറുവീതം ജീവനക്കാരാണുള്ളത്. ഇരട്ടിയിലധികം ജോലി ഭാരത്തിനും ക്ലര്‍ക്കുമാരുടെ എണ്ണം തുല്യമെന്നര്‍ഥം.
മാനദണ്ഡങ്ങളില്ലാതെയുള്ള സ്റ്റാഫ് പാറ്റേണ്‍ കാരണമാണ് ഇതു സംഭവിച്ചതെന്നു നിരീക്ഷിച്ചിരുന്നു. ഇതു പരിഷ്‌കരിച്ച് ഒരേ മാനദണ്ഡ പ്രകാരം മുഴുവന്‍ ജില്ലകളിലും ക്ലറിക്കല്‍ തസ്തികകളില്‍ ഉള്‍പ്പെടെ ഒരേ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കണമെന്ന സംസ്ഥാന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  9 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  9 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  9 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  9 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  9 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  9 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  9 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  9 days ago