ഇല്ലാതാകുന്ന ഒപ്പുമര 'തണല്‍'
എന്‍ഡോസള്‍ഫാന്റെ ആഗോള നിരോധനത്തിനായി കാസര്കോട്ടുയര്ത്തിയ സമരത്തിന്റെ തീജ്ജ്വാല ഏറ്റുവാങ്ങിയതാണ് ഒപ്പുമരം. ഒപ്പുമരത്തില്‍ ഒപ്പുചാര്‍ത്തി കേരളത്തിന്റെ സാമൂഹ്യ ചര്‍ച്ചകളിലേക്കാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തെ സാംസ്കാരിക കേരളമെത്തിച്ചത.് സാമൂഹ്യദ്രോഹികള്‍ വിഷം വച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമായത്.
അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം പ്രതിരോധത്തിന്റെ കൈയൊപ്പും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍കോടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി. ജാതി-മത- രാഷ്ട്രീയ ഭേദമില്ലാതെ ഒപ്പുമരം നല്കുന്ന സാര്‍വലൗകികമായ കാഴ്ച ഒരു പ്രതീകമായിത്തീരുന്ന ഇതേ കാലത്തു തന്നെയാണ് ഒപ്പുമര തണല്‍ ഇല്ലാതെയാകുന്നത്. ദേശീയപാത വികസിക്കുന്നതോടെ കാസര്‍കോടിന്റെ സമരമുഖമായിരുന്ന ഒപ്പുമരം പറിച്ചു മാറ്റപ്പെടും. ഓര്‍മകളിലെ തണല്‍ ഇല്ലാതാകുന്നത് സഹിക്കാനാവുന്ന കാര്യമല്ല. പക്ഷെ, അനിവാര്യമായത് സംഭവിക്കും.
കാസര്‍കോടിന്റെ സമര തീജ്വാല അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഒപ്പുമരതണലിന്റെ ഓര്‍മയ്ക്കായി നഗരത്തില്‍ തന്നെ ഒരു ഓര്മകൂടാരമൊരുങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സമരങ്ങളുടെ, സാംസ്കാരിക വിനിമയങ്ങളുടെ ചര്‍ച്ചയ്ക്ക് എല്ലാവര്ക്കും ഒത്തുകൂടാന്‍ ഒരു വേദി. അതിന് ഓപ്പുമരത്തിന്റെ സുഗന്ധം വഹിക്കുന്ന ഒരുപേര് കൂടിയായാല്‍ നന്നായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."