HOME
DETAILS

ശോഭ നിറഞ്ഞ ശഅബാന്‍

  
backup
April 04 2019 | 18:04 PM

%e0%b4%b6%e0%b5%8b%e0%b4%ad-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b6%e0%b4%85%e0%b4%ac%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 

ഹിജ്‌റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാന്‍. അനുഗ്രഹങ്ങളുടെയും പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങള്‍ പെയ്തിറങ്ങുന്ന രാപ്പകലുകള്‍ നമുക്ക് നല്‍കുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യം പൂക്കുന്ന രാത്രി ശഅബാന്‍ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധ റമദാന്റെയും വിശുദ്ധ റജബിന്റെയും ഇടയില്‍ പുണ്യങ്ങളുടെ വസന്തം തീര്‍ക്കുകയാണ് വിശുദ്ധ ശഅബാന്‍.
നന്മകളുടെ ലോകത്തേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോകാന്‍ പടച്ച റബ്ബ് കനിഞ്ഞേകിയ വിശുദ്ധ റമദാനു മുന്നോടിയായി ഹൃദയം ശുദ്ധീകരിക്കാനും ആത്മാവിനെ പരിപോഷിപ്പിക്കാനും വിശുദ്ധ ശഅബാനിലൂടെ നാഥന്‍ നമുക്ക് അവസരമൊരുക്കി തന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയായിരിക്കാം'റജബ് പാപമോചനത്തിന്റെയും ശഅബാന്‍ ന്യൂനതകളില്‍നിന്ന് ഹൃദയം ശുദ്ധീകരിക്കുന്നതിന്റെയും റമദാന്‍ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസങ്ങളാണെന്നും ലൈലത്തുല്‍ ഖദ്ര്‍ അല്ലാഹുവിലേക്ക് അടുക്കാന്‍ ഉള്ളതാണെന്നും മഹാന്‍മാരായ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിത്.

ശഅബാനിലെ പദങ്ങള്‍
വിവരിക്കുന്ന അത്ഭുതം

ശഅബാന്‍ എന്ന അറബി പദത്തിലെ ഓരോ അക്ഷരങ്ങളും ആ മാസത്തിന്റെ പവിത്രതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മുആദ് ബ്‌നു യഹ് യാ എന്നവര്‍ പറയുന്നു: 'ശഅബാന്‍ എന്നതില്‍ അഞ്ച് അക്ഷരങ്ങ( ഹറഫുകള്‍)ളുണ്ട്.ശീന്‍ ശറഫും (ബഹുമാനം, മഹത്വം) ഗൈന്‍ ഇസ്സത്തും (പ്രതാപം) ബാഅ് ബിര്‍റും (ഗുണം) അലിഫ് ഉല്‍ഫത്തും(ഇണക്കം, ഒരുമ ) നൂന്‍ നൂറും (പ്രകാശം)മാണ്.'
വിശുദ്ധമായ ശഅബാനില്‍ അല്ലാഹു അടിമകള്‍ക്ക് ഇതെല്ലാം നല്‍കുന്നതാണ്.' ശഅബാനിന് ആ പേര് വരാന്‍ നിരവധി കാരണങ്ങളുണ്ട്. തശഉബ് () എന്ന പദത്തില്‍ നിന്നാണ് ശഅബാന്‍ എന്ന പദത്തിന്റെ ഉത്ഭവം. 'തശഅബ' വിട്ടു പിരിഞ്ഞുവെന്നാണര്‍ഥം. വെള്ളത്തെ അന്വേഷിച്ചുകൊണ്ട് അറബികള്‍ പരസ്പരം വിട്ട് പിരിയുന്നത് ഈ മാസത്തിലാണെന്നും അതല്ല, യുദ്ധം ഹറാമായ മാസമായ റജബ് കഴിഞ്ഞ് യുദ്ധത്തിനായി അറബികള്‍ വിട്ട് പിരിയുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. ശഅബാന്‍ മാസം പരിശുദ്ധമായ റമദാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയില്‍ വരികയും ആ രണ്ട് മാസങ്ങളെ പരസ്പരം വിട്ട് പിരിക്കുകയും ചെയ്തതിനാലാണ് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്.


എന്നാല്‍, മഹാനായ ഇബ്‌നു ഹജര്‍ തങ്ങള്‍ ( ശഅബ) എന്ന പദത്തിന് ഒരുമിച്ച് കൂടുക എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. അതിനു കാരണം നന്മകള്‍ ആ മാസത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതാണ്. ഈ അര്‍ഥത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഹദീസും നമുക്ക് കാണം. നബി തങ്ങള്‍ ഒരിക്കല്‍ സ്വഹാബാക്കളോട് ചോദിച്ചു: ശഅബാന്‍ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ അവര്‍ പറഞ്ഞു- 'അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിയുന്നവര്‍'. നബി തങ്ങള്‍ പറഞ്ഞു: 'ആ മാസത്തില്‍ ധാരാളം ഖൈറുകള്‍ ഒരുമിച്ച് കൂടും എന്നതിനാലാണത്.'
ശഅബാനിന്റെ മഹത്വങ്ങള്‍: ഹദീസുകളിലൂടെ
ശഅബാന്‍ മാസത്തിന് നിരവധി മഹത്വങ്ങളുണ്ട്. ശഅബാന്റെ മഹത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബിതങ്ങള്‍ പറയുന്നു- 'മറ്റു മാസങ്ങളെക്കാള്‍ ശഅബാനിനുള്ള ശ്രേഷ്ഠത എനിക്ക് മറ്റു അമ്പിയാക്കളെക്കാള്‍ ഉള്ള ശ്രേഷ്ഠതപോലെയാണ്.'
വിശുദ്ധമായ ശഅബാന്‍ ആകാശ ലോകത്തേക്ക് നന്മകള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ്. നബി തങ്ങള്‍ പറയുന്നു-'റജബിന്റെയും റമദാനിന്റെയും ഇടയിലുള്ള മാസമാണ് ശഅബാന്‍. ജനങ്ങള്‍ അതില്‍ അശ്രദ്ധരാകുന്നു. ശഅബാനിലാണ് അടിമകളുടെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്റെ അമലുകള്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'


വിശുദ്ധമായ ശഅബാനിന്റെ മഹത്വങ്ങള്‍ കുറിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അനസ് ബിന് മാലിക് നിവേദനം: നബി തങ്ങള്‍ പറഞ്ഞു- 'അല്ലാഹു അര്‍ശിനു ചുവട്ടില്‍ ഒരു കടല്‍ സൃഷ്ടിച്ചു. പിന്നെ ഒരു മലക്കിനെയും സൃഷ്ടിച്ചു .ആ മലക്കിന്റെ ചിറകുകളില്‍ ഒന്ന് കിഴക്കും മറ്റൊരു ചിറക് പടിഞ്ഞാറുമാണ്.(മലക്കിന്റെ തല, കാല്‍ എന്നിവയെക്കുറിച്ചും ഈ ഹദീസില്‍ പരാമര്‍ശിക്കുന്നുണ്ട്.) ശഅബാന്‍ മാസത്തില്‍ ആരെങ്കിലും എന്റെ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു ആ മലക്കിനോട് മാഉല്‍ഹയാത്തി (ജീവന്റെവെള്ളം) ല്‍ മുങ്ങാന്‍ കല്‍പിക്കും. അപ്പോള്‍ ആ മലക്ക് അതില്‍ മുങ്ങുകയും പിന്നെ അതില്‍നിന്നു പുറത്തുവരികയും ചെയ്യും. പിന്നെ ആ മലക്ക് തന്റെ ചിറകു കുടയുകയും അപ്പോള്‍ ഓരോ തൂവലില്‍ നിന്നും വെള്ളത്തുള്ളികള്‍ ഉറ്റി വീഴും. അപ്പോള്‍ ഓരോ തുള്ളിയില്‍ നിന്നും അല്ലാഹു ഓരോ മലക്കിനെ സൃഷ്ടിക്കും. ആ മലക്ക് അവന് വേണ്ടി അന്ത്യനാള്‍ വരെ പൊറുക്കലിനെ ചോദിക്കും. (ദുര്‍റത്തു സ്വാലിഹീന്‍)'


യമനിലെ ആരിഫീങ്ങളില്‍ പെട്ട ഒരു മഹാന്‍ പറയുന്നു: 'ശഅബാന്‍ ആദ്യരാത്രിയില്‍ ഒരാള്‍ സൂറത്ത്ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകള്‍ പതിനഞ്ച്തവണ പാരായണം ചെയ്യുകയും ശേഷം അല്ലാഹുവിന് ദിക്‌റും സനാഉം (പുകഴ്ത്തല്‍) നിരവധി തവണ സ്വലാത്തുകളും ചൊല്ലി ഇഷ്ടമുള്ളത് പ്രാര്‍ഥിച്ചാല്‍ അവന് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്. (നിഹായത്തുല്‍അമല്‍)'


നബി തങ്ങള്‍ പറയുന്നു:'ആരെങ്കിലും ശഅബാന്‍ മാസത്തെ ആദരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹുവിനു വഴിപ്പെടുക തെറ്റുകളെ തൊട്ട് പിടിച്ചു നില്‍ക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ആ വര്‍ഷം ഉണ്ടാകുന്ന രോഗങ്ങളും പരീക്ഷണങ്ങളില്‍നിന്നും അവനെ നിര്‍ഭയനാക്കുകയും ചെയ്യും.'
മഹാന്മാരായ നമ്മുടെ മുന്‍ഗാമികള്‍ വിശുദ്ധമായ ശഅബാന്‍ കടന്നുവന്നാല്‍ ഇബാദത്തുകളും മറ്റു നന്മകള്‍ക്കും വേണ്ടി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. മഹാനായ അംറ് ബ്‌നു ഖൈസ് (റ) ശഅബാനായാല്‍ തന്റെ പീടിക അടക്കുകയും ശഅബാനിലും റമദാനിലും ഖുര്‍ആന്‍ ഓതാന്‍ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാം.


അനസ് ബ്‌നു മാലിക് (റ) പറയുന്നു: 'ശഅബാന്‍ മാസം കണ്ടാല്‍ സ്വഹാബികള്‍ മുസ്ഹഫ് പാരായണത്തില്‍ വ്യാപൃതരാവുകയും റമദാനിനാവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ അവരുടെ സക്കാത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികള്‍ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാര്‍ അവരുടെ കടങ്ങള്‍ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമദാന്‍ മാസം കണ്ടാല്‍ അവര്‍ കുളിച്ച് വൃത്തിയായി ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു. (ഗുന്‍യത്ത് )'

ശഅബാനിലെ നോമ്പിന്റെ പവിത്രത

ശഅബാന്‍ മാസം നോമ്പ് നോല്‍ക്കുന്നതിന് നിരവധി മഹത്വങ്ങളുണ്ട്. ഒരുപാട് പവിത്രതകളും ശഅബാനിലെ നോമ്പിനുണ്ട്. ഹദീസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് വ്യക്തമാകും. നബി തങ്ങള്‍ പറയുന്നു: 'ശഅബാന്റെ ആദ്യത്തില്‍ നിന്ന് മൂന്ന് ദിവസവും മധ്യത്തില്‍ നിന്ന് മൂന്ന് ദിവസവും അവസാനത്തില്‍ നിന്ന് മൂന്നു ദിവസവും ഒരാള്‍ നോമ്പനുഷ്ഠിച്ചാല്‍ അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം എഴുതപ്പെടും. എഴുപത് വര്‍ഷം അല്ലാഹുവിനെ ആരാധിച്ച പോലെയായി അവന്‍ മാറുകയും ചെയ്യും. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. ആഇഷാബീവി (റ) പറയുന്നു, നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാന്‍. ശഅബാന്‍ നരകത്തില്‍നിന്നുള്ള പരിചയാണ്. ആരെങ്കിലും എന്നെ കണ്ടുമുട്ടാന്‍ ഉദ്ദേശിച്ചാല്‍ ശഅബാനില്‍ നോമ്പനുഷ്ഠിക്കട്ടെ. അത് മൂന്ന് ദിവസം ആണെങ്കിലും ശരി എന്ന് നബി തങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു. നബി തങ്ങള്‍ പറയുന്നു: റമദാനിലെ നോമ്പിന് വേണ്ടി ശഅബാനിലെ നോമ്പ് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരിക്കുക. ശഅബാനില്‍ നിന്നു മൂന്ന് ദിവസം നോമ്പ് നോല്‍ക്കുകയും നോമ്പ് തുറക്കുന്നതിനു മുമ്പ് എന്റെ മേല്‍ പല പ്രാവശ്യങ്ങളിലായി സ്വലാത്ത് ചൊല്ലുകയും ചെയ്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുത്തിട്ടല്ലാതെയില്ല. വിശുദ്ധമായ ശഅബാനിലെ നോമ്പുകളുടെ മഹത്വമാണ് ഈ ഹദീസുകളില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം തന്നെ, ഖബര്‍ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം കൂടിയാണ് ശഅബാനിലെ നോമ്പ് . മുഹമ്മദ് ബിനു അസ്സാഹിദ് എന്നവര്‍ പറയുന്നു: എന്റെ കൂട്ടുകാരനായ അബൂ ഹഫ്‌സ് എന്നവര്‍ മരണപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് മേല്‍ മയ്യിത്ത് നമസ്‌കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാന്‍ അദ്ദേഹത്തിന്റെ ഖബര്‍ സിയാറത്ത് ചെയ്തില്ല . പിന്നെ ഞാന്‍ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങവേ നിറം മാറിയ നിലയിലായി എന്റെ സുഹൃത്തിനെ ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു: നീ എന്താ സലാം മടക്കാത്തത് അദ്ദേഹം പറഞ്ഞു: സലാം മടക്കല്‍ ഇബാദത്താണ്. ഞങ്ങള്‍ (മരിച്ചവര്‍) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്.


നിന്നെ നിറം മാറിയതായി ഞാന്‍ കാണുന്നുവല്ലോ നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ എന്താണ് കാരണം ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'എന്നെ ഖബറിലേക്ക് വച്ചപ്പോള്‍ എന്റെ അരികിലേക്ക് മലക്ക് വന്നു, എന്നിട്ട് ഇങ്ങനെ വിളിച്ചു. ഓ... തെറ്റുകാരാ... പിന്നീട് ആ മലക്ക് എന്റെ തെറ്റുകള്‍ ഓരോന്നായി എണ്ണാന്‍ തുടങ്ങി. ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു. ഉടനെ എന്റെ ശരീരം തീ കൊണ്ട് തിളക്കാന്‍ തുടങ്ങി. പിന്നെ എന്റെ ഖബര്‍ എന്നോട് സംസാരിച്ചു: നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ പിന്നെ ഖബര്‍ എന്നെ കൂട്ടിപ്പിടിച്ചു. എന്റെ വാരിയെല്ലുകള്‍ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകള്‍ പൊട്ടി. ശഅബാന്‍ മാസം ഉദിക്കുന്നത് വരെ ഞാന്‍ ഈ അവസ്ഥയില്‍ തന്നെ തുടര്‍ന്നു.' ശഅബാന്‍ മാസം ആയപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒരാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: 'ഓ... മലക്കേ... അദ്ദേഹത്തെ തൊട്ടു മാറിനില്‍ക്കൂ. നിശ്ചയമായും അവന്‍ അവന്റെ ജീവിതത്തില്‍ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകള്‍ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കല്‍ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അള്ളാഹു എന്നെ തൊട്ട് ശിക്ഷ ഉയര്‍ത്തുകയും സ്വര്‍ഗം കൊണ്ട് എന്നെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. (ദുര്‍റത്തുസ്വാലിഹീന്‍ )
വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്താക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കില്‍ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  6 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  10 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  15 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  31 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  39 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  42 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago