HOME
DETAILS
MAL
റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങല്‍; തുര്‍ക്കിക്ക് ഭീഷണിയുമായി യു.എസ്
backup
April 04 2019 | 19:04 PM
വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് ഭീഷണിയുമായി യു.എസ്. അന്താരാഷ്ട്ര എതിര്‍പ്പുകളെ അതിജീവിച്ച് റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങുകയാണെങ്കില്‍ തുര്‍ക്കിയുടെ നാറ്റോ അംഗത്വം പ്രതിസന്ധിയിലാവുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് മുന്നറിയിപ്പ് നല്കി.
ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ രാജ്യങ്ങളുടെ 70ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ ഏറ്റവും ശക്തിയേറിയ സൈനിക ശക്തിയോടൊപ്പം നില്‍ക്കണോയെന്ന് തുര്‍ക്കിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള കരാര്‍ പൂര്‍ത്തീകരിച്ചെന്ന് തുര്‍ക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൈക് പെന്‍സിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."