വിമാനത്തിന്റെ താഴേക്കുള്ള കുതിപ്പ് പൈലറ്റിന് തടയാനായില്ല
അഡിസ് അബാബ: 157 പേരുടെ മരണത്തിന് ഇടയാക്കിയ എത്യോപ്യന്‍ വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ എത്യോപ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. വിമാന അപകടത്തിന്റെ മുന്‍പ് രക്ഷപ്പെടുത്താനായി പൈലറ്റ് ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് എത്യോപ്യന്‍ ഗതാഗത മന്ത്രി ഡഗ്മാവിറ്റ് മോഗസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡഗ്മാവിറ്റ് മോഗസ്.
വിമാന കമ്പനിയുടെ മാനദണ്ഡങ്ങള്‍ ജീവനക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍, വിമാനം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ബോയിങ് 737 സര്‍വിസില്‍ ഇറക്കുന്നതിന്റെ മുന്‍പ് വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഈ ആഴ്ചയുടെ അവസാനത്തോടെ ഇത് പുറത്തുവിട്ടേക്കാം. അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്‌സ് വിമാനമാണ് മാര്‍ച്ച് 10ന് അപകടത്തില്‍പ്പെട്ടത്. അഞ്ച് മാസത്തിനിടെ ബോയിങ് മാക്‌സ് വിമാനത്തിന്റെ രണ്ടാമത്തെ അപകടമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്തോനേഷ്യയിലുണ്ടായ ബോയിങ് വിമാനത്തിന്റെ തകര്‍ച്ചയില്‍ 189 പേര്‍ മരിച്ചിരുന്നു.
എത്യോപ്യയിലെ വിമാന അപകടത്തെ തുടര്‍ന്ന് ബോയിങ് 737 മാക്‌സിന്റെ വിമാനങ്ങള്‍ ലോക വ്യാപകമായി പിന്‍വലിച്ചിരുന്നു. വിമാന അപകടത്തിന്റെ മുന്‍പുള്ള പൈലറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുകയാണെന്ന് എത്യേപ്യന്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ട്വല്‍ഡെ ജെബ്രമറിയം പറഞ്ഞു. വിമാനം താഴോട്ടോക്ക് പോവുമ്പോള്‍ പൈലറ്റിന് നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."