ലോക്സഭാ തെരഞ്ഞെടുപ്പ് '2019'ലേക്ക് വി.വി പാറ്റ് മെഷീനുകള്‍ എത്തി
മലപ്പുറം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിങ് മെഷീനില്‍ ബന്ധിപ്പിക്കുന്ന വി.വി പാറ്റ് മെഷീനുകള്‍ ജില്ലയിലെത്തി. നാലായിരം വി.വി പാറ്റ് മെഷീനുകളാണ് ഇന്നലെ മലപ്പുറം കലക്ടറേറ്റില്‍ എത്തിച്ചത്.
വോട്ടിങ് യന്ത്രത്തോട് ബന്ധിപ്പിക്കുന്ന വി.വി പാറ്റ് വഴി ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു മനസിലാകും. കഴിഞ്ഞ വര്‍ഷം നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു.
വോട്ട് ചെയ്ത ഉടന്‍തന്നെ ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്നു സൂചിപ്പിക്കുന്ന ചിഹ്നവും പേരും ഉള്‍പ്പെടുന്ന പ്രിന്റൗട്ട് യന്ത്രത്തില്‍നിന്നു പുറത്തുവരും. ഏഴു സെക്കന്റ് ഈ പ്രിന്റ് വോട്ടര്‍ക്കു കാണാനാകും. ശേഷം ഇതു യന്ത്രത്തില്‍തന്നെ നിക്ഷേപിക്കപ്പെടും.
ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പറഷേന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ഇ.സി.ഐ.എല്‍) നിന്ന് ഏഴ് കണ്ടെയ്നര്‍ ലോറികളിലാണ് വി.വി പാറ്റ് യന്ത്രങ്ങള്‍ മലപ്പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."