മനേക ഗാന്ധി ഇടപെട്ടു: നാഗാലാന്റില്‍ പട്ടിയിറച്ചി വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചു
ഗുവാഹത്തി: ഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ദിമാപുരിലെ ചന്തകളില്‍ പട്ടികളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കവിയും രാജ്യസഭാ മുന്‍ അംഗവുമായ പ്രിതീഷ് നന്ദി ട്വിറ്ററില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുകയും ഇത് ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇമെയില്‍ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇതിനു പുറമെ, മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
ബി.ജെ.പി എം.പിയും മൃഗക്ഷേമ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയേയും മുഖ്യമന്ത്രി നെഫ്യൂ റിയോയേയും ടാഗ് ചെയ്താണ് ചീഫ് സെക്രട്ടറി ടെംജെന്‍ ഇക്കാര്യം പ്രഖ്യാപിച്ചുള്ള ട്വീറ്റ് ചെയ്തത്.
പട്ടിയിറച്ചി വില്‍പ്പനയും ഉപഭോഗവും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് നിയമവിരുദ്ധമാണെന്നും സംസ്‌കാരത്തിന്റെ മറവില്‍ ഇത് അനുവദിക്കാനാവില്ലെന്നും കഴിഞ്ഞദിവസം മനേക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."