HOME
DETAILS

നേര്യമംഗലത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന്

  
backup
April 23 2017 | 18:04 PM

%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81



കോതമംഗലം: നേര്യമംഗലത്ത് പട്ടയം ലഭിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യം. ഇതിനോടകം താമസമാക്കിയ കുടുംബങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഊരുകൂട്ടത്തിലാണ് നിര്‍ദേശം.
ജില്ലാ കൃഷിതോട്ടം കയ്യേറി താമസമാക്കിയ നൂറിലേറെ കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ആദ്യമാണ് പട്ടയം ലഭിച്ചത്. ഭൂമിയില്ലാത്ത ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി കുടുംബങ്ങളാണ് കഴിഞ്ഞ വര്‍ഷം ജില്ലാ കൃഷിതോട്ടം കൈയേറി കുടില്‍ കെട്ടിയിരുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
പട്ടയം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെ താമസമാക്കിയ ആദിവാസി കുടുംബങ്ങള്‍ ഊരുകൂട്ടം ചേര്‍ന്നാണ് റോഡ്,  കുടിവെള്ളം, വൈദ്യുതി, ശൗചാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഊരുകൂട്ടത്തില്‍ സംബന്ധിച്ച  ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ജോജോ ജോസഫ് പറഞ്ഞു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജെ ഉലഹന്നാന്‍ ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സിബി അദ്ധ്യക്ഷനായിരുന്നു.എ.ജി സാംകുട്ടി, സി രാജേഷ്, എ.എന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  20 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  20 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  20 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  20 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  20 days ago
No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  20 days ago