രാമന്തളി മാലിന്യ പ്രശ്നം: സമരം 56 ദിനം പിന്നിട്ടു
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് അക്കാദമി ഗെയിറ്റിനു മുന്നില്‍ ജനാരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അമ്പത്തി ആറാം നാളിലേക്ക് കടന്നു.സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാലിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി സീക്ക് പ്രവര്‍ത്തകര്‍ സമരപന്തലില്‍ അനുഭാവ ഉപവാസം നടത്തി. സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഡോ.ഇ ഉണ്ണികൃഷ്ണന്, എ.വി സുരേഷ്, സുസ്മിതാ ചന്ദ്രന്, കെ. യു നാരായണന്, നിശാന്ത് കൊളപ്രം സംസാരിച്ചു.
മാലിന്യ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആര്.എം.പി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ കെ.കെ രമ നാളെ വൈകുന്നേരം അഞ്ചിനു സമരപന്തല്‍ സന്ദര്‍ശിച്ചു സമരക്കാരെ അഭിവാദ്യം ചെയ്തു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."