HOME
DETAILS
MAL
കുഴല്‍കിണറില്‍ വീണ ബാലികയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
backup
April 23 2017 | 20:04 PM
ബെളഗാവി (കര്‍ണാടക): കുഴല്‍കിണറില്‍ വീണ ബാലികയെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം 36 മണിക്കൂര്‍ പിന്നിട്ടു. ബെളഗാവി ജില്ലയിലെ സംജറവാഡ ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അജിത്തിന്റെയും കവിതയുടെയും മകള്‍ കാവേരി ആണ് തുറന്നുകിടക്കുന്ന കുഴല്‍ കിണറില്‍ വീണത്. കുട്ടികളുമൊത്ത് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ വഴുതി വീഴുകയായിരുന്നു.
അഗ്നിശമന സേനയും പൊലിസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിണറിലേക്ക് ഓക്സിജന്‍ ഘടിപ്പിച്ച് ജീവന് രക്ഷിക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. ഒരുഭാഗത്തു നിന്ന് മണ്ണുനീക്കി സമാനമായ കിണര്‍ കുഴിച്ചാണു രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."