HOME
DETAILS

തിമിര്‍ത്ത് പെയ്ത് മഴ; ജലസമൃദ്ധിയില്‍ കാരാപ്പുഴ, ബാണാസുര അണകള്‍

  
backup
July 10 2018 | 06:07 AM

%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b4-%e0%b4%9c%e0%b4%b2


കല്‍പ്പറ്റ: കാലവര്‍ഷം കനിഞ്ഞപ്പോള്‍ വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകളില്‍ ജലസമൃദ്ധിയുടെ ചൈതന്യം.
വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴ ജില്ലയിലെ രണ്ടു വന്‍കിട അണകളിലും ജലനിരപ്പ് ഉയര്‍ത്തുകയാണ്. കാരാപ്പുഴ അണയില്‍ 758.2ഉം ബാണാസുരയില്‍ 769.65ഉം എം എസ്.എല്‍ ആണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ അണയുടെ ഷട്ടറുകള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഭാഗികമായി ഉയര്‍ത്തി. 76.5 മില്യണ്‍ ക്യുബിക് മീറ്ററാണ് കാരാപ്പുഴ അണയുടെ ജലസംഭരണശേഷി. 775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഞായര്‍ ഉച്ചയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 75.84 മില്ലീ മീറ്റര്‍ മഴ പെയ്തു. ജൂണ്‍ മുതല്‍ ഇന്നലെ വരെ 1081.30 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതിക്കായി നിര്‍മിച്ചതാണ് കാരാപ്പുഴ അണ. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 1978ല്‍ 7.60 കോടി രൂപ മതിപ്പുചെലവില്‍ വിഭാവനം ചെയ്ത പദ്ധതി ഇപ്പോഴും പൂര്‍ണമായും കമ്മിഷന്‍ ചെയ്തിട്ടില്ല. റിസര്‍വോയറിന്റെ ഭാഗമാക്കുന്നതിനു നെല്ലാറച്ചാല്‍, കുമിള്‍ക്കണ്ടി എന്നിവിടങ്ങളിലായി ഏഴ് ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ ബാക്കിയാണ്. ജനവാസമുള്ള ഈ പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യത്തിലാണ് ഇന്നലെ അണയുടെ ഷട്ടറുകള്‍ ഭാഗികമായി തുറന്നത്. കാരാപ്പുഴ അണയിലെ വെള്ളം നിലവില്‍ ഏകദേശം 592 ഏക്കറിലാണ് കൃഷി ആവശ്യത്തിനു പ്രയോജനപ്പെടത്തുന്നത്. പദ്ധതിയുടെ വലതുകര കനാല്‍ തുറക്കുന്നതിനു ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലും വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളിലുമായി തുടങ്ങിയതും ആരംഭിക്കാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണയാണ്. അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (കെ.ഇ.ആര്‍.ഐ) വിദഗ്ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അടിഞ്ഞുകുടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കെ.ഇ.ആര്‍.ഐ ശുപാര്‍ശ ചെയ്‌തെങ്കിലും നടപടി വൈകുകയാണ്. കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള ബാണാസുര അണ. ബാണാസുര മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെ സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തിലാണിത്.
ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 224 ഹെക്ടര്‍ വനം അടക്കം 1604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അണയില്‍ സംഭരിക്കുന്ന ജലത്തില്‍ 1.7 ടി.എം.സി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. അണയിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാന്‍തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റ്യാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലുകളും നീര്‍പാലങ്ങളും വെറുതെകിടക്കുകയാണ്. വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നത് കര്‍ണാടകയിലെ ബീച്ചനഹള്ളി അണയിലും ജലനിരപ്പ് ഉയരുന്നതിനു ഇടയാക്കി. ബീച്ചനഹള്ളിയില്‍ കബനി നദിക്കു കുറുകെയാണ് അണ. കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനി നദിയുടെ ഉദ്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് വയനാട്ടിലെ മാനന്തവാടി, പനമരം പുഴകള്‍. കന്നാരംപുഴ, മുദ്ദള്ളി തോട്, കടമാന്‍തോട് എന്നിവയും കബനിയുടെ കൈവഴികളാണ്.
കാപ്പംകൊല്ലി ലക്ഷം വീട് കോളനിക്കാര്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍
മേപ്പാടി: കാപ്പംകൊല്ലി ലക്ഷം വീട് കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നു.
മഴ ആരംഭിച്ച ശേഷം നാല് തവണയാണ് കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പതിനഞ്ച് മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോളനിക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണം.
പലതവണ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപെടുന്നതാണ്. ഇത് അവഗണിച്ചതാണ് മണ്ണിടിച്ചിലിന് കാരണം. മഴ തുടര്‍ന്നാല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. നാല് സെന്റ് വീതം ഭൂമിയില്‍ ഇരുപത് വീടുകളാണ് ഇവിടെ ഉള്ളത്. കഴിഞ്ഞദിവസം മരം അടക്കം വന്‍തോതില്‍ മണ്ണ് അടര്‍ന്നുവീണു പല വീടുകള്‍ക്കും വിള്ളലും ഉണ്ടായിട്ടുണ്ട്. കാപ്പംകൊല്ലി ചുണ്ടേല്‍ റോഡിലായി റോഡരികില്‍ മുപ്പത് മീറ്റര്‍ ദുരത്ത് സംരക്ഷണഭിത്തി വേണം. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ഭിത്തി നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല.
കാവുംമന്ദം: കനത്ത മഴയില്‍ കാവുംമന്ദം പൊയില്‍ കോളനിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു.
തരിയോട് ജി.എല്‍.പി സ്‌കൂളിലാണ് ക്യാംപ് ആരംഭിച്ചത്. പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്.
നിരവധി കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് പെയ്ത കനത്ത മഴയിലും കാവുംമന്ദം പൊയില്‍ കോളനിയിലെ ആളുകളെ ദുരിദാശ്വാസ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
നാല് ദിവസമായി പെയ്യുന്ന കനത്തമഴയില്‍ പ്രദേശത്തെ നിരവധി കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. പ്രദേശത്തെ നിരവധി വാഴ കൃഷികളാണ് വെള്ളത്തിനടിയിലായത്.
ഇതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ക്ക് വില ലഭിക്കാതിരിക്കുകയും നിലവിലെ വാഴക്കുലകള്‍ക്ക് രണ്ടാം സ്ഥാനം പോലും ലഭിക്കാത്ത നിലയിലാവുകയും ചെയ്തിരിക്കയാണ്. പലരും ബാങ്കില്‍ നിന്നും മറ്റും ലോണെടുത്തും മറ്റുമാണ് കൃഷിയിറക്കിയത്. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതായതോടെ എന്താണ് ചെയ്യേണ്ടതെന്ന ചിന്തയിലാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago