HOME
DETAILS

വ്യാപാരികളെ അക്രമിച്ച് പണം കവര്‍ന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചു

  
backup
July 15, 2016 | 11:35 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa

കോഴിക്കോട്: വ്യാപാരിയെയും മകനെയും ആക്രമിച്ചു മുഖംമൂടിസംഘം അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതികളെ കുറിച്ച് പൊലിസിനു സൂചന ലഭിച്ചു. കോവൂര്‍ ഗ്രാന്‍ഡ്ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മായനാട് കുണ്ടാത്തൂര്‍ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണു കഴിഞ്ഞ ദിവസം കവര്‍ച്ചക്കിരയായത്.
നേരത്തെ പ്രതിയുടെ രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും ഉടന്‍ പുറത്തുവിടേണ്ടെന്നാണ് പൊലിസിന്റെ തീരുമാനം. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന കണക്കുകൂട്ടലിലാണു തങ്ങളെന്ന് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. രേഖാചിത്രമില്ലാതെ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. കേസന്വേഷണം ശരിയായ ദിശയില്‍ തന്നെയാണു പോവുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കടപൂട്ടി പോകുമ്പോള്‍ രാത്രി 11.30ഓടെയാണു സംഭവം. ഇരുവരും കാറിലേക്കു കയറുന്നതിനിടെ പതിഞ്ഞിരുന്ന സംഘം കത്തിയുമായി ചാടിവീണ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനും നേരെ സംഘം കത്തിവീശി. ഷൗക്കത്തലിയുടെ കൈക്കു മുറിവേറ്റു. അക്രമത്തില്‍ പകച്ചുപോയ ഇരുവരും ബഹളംവച്ചെങ്കിലും കനത്ത മഴയായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇതിനിടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഘത്തില്‍ ഒരാള്‍ മാത്രമാണു മുഖംമൂടി അണിഞ്ഞിരുന്നതെന്നും രണ്ടാമനെ കണ്ടാലറിയാമെന്നും ഇരുവരും പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യമെത്തിയത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പില്‍; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  9 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ചികിത്സയിൽ

Kerala
  •  9 days ago
No Image

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

'മജീഷ്യന്‍ മന്ത്രവിദ്യ ഉപയോഗിച്ച് ഓടയ്ക്കുള്ളില്‍ എത്തിച്ചു'; കുടുങ്ങിയത് രണ്ട് ദിവസം; വിചിത്രവാദവുമായി അതിഥിത്തൊഴിലാളി

Kerala
  •  9 days ago
No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  9 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  9 days ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  9 days ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  9 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  9 days ago