ലോകാരോഗ്യദിനം: ഐ.എം.എ നാളെ സൈക്കിള്‍ റാലി സംഘടിപ്പിക്കും
കോട്ടയം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ശാഖയുടെയും ഇന്‍ടെക് കോട്ടയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനമായ നാളെ പാലായില്‍ നിന്നും കോട്ടയത്തേക്ക് സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐ.എം.എ, കേരളാ പൊലിസ്, ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഇന്‍ടെക് നടത്തുന്ന ട്രോമാ റിസ്‌ക്യൂ ഇനീഷ്യേറ്റീവിന്റെ പ്രചാരണാര്‍ഥം കൂടിയാണിത്. 9188100100 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുമെന്നും ഇവര്‍ അറിയിച്ചു. പാലായില്‍ ഏഴാം തീയതി പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ആറിന് ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ബിജി ജോജോ ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ ഡിവൈ.എസ്.പി സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.
കോട്ടയം ഗാന്ധി സ്‌ക്വയറില്‍ സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അലക്‌സ് ബേബി, ഡോ. ടിജിസ് മാത്യു, ഡോ. പ്രകാശ്, ഡോ. പി.എം കോയക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."