ഹാജിമാരുടെ വാക്സിനേഷന്: നടപടിക്രമമായി
മലപ്പുറം: ഈവര്‍ഷത്തെ ഹജ്ജ് വാക്സിനേഷന് നടപടിക്രമമായി. ഹജ്ജ് കമ്മിറ്റി മുഖേനെ പോകുന്നവര്‍ക്കുള്ള വാക്സിനേഷന് പത്തിനു കോട്ടക്കല്‍(മലപ്പുറം താലൂക്ക് ആശുപത്രി), വണ്ടൂര്‍(നിലമ്പൂര്‍ ജില്ലാ ആശുപത്രി), തവനൂര്‍(പൊന്നാനി താലൂക്ക് ആശുപത്രി ), വള്ളിക്കുന്ന്(സി.എച്ച്.സി കൊണ്ടോട്ടി), തിരൂരങ്ങാടി(തിരൂരങ്ങാടി താലൂക്ക് ആശുപത്രി ), പന്ത്രണ്ടിനു മലപ്പുറം(മലപ്പുറം താലൂക്ക് ആശുപത്രി), നിലമ്പൂര്‍(നിലമ്പൂര്‍ ജില്ലാ ആശുപത്രി), ഏറനാട്(അരീക്കോട് താലൂക്ക് ആശുപത്രി ), പെരിന്തല്‍മണ്ണ (പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി), താനൂര്‍ (തിരൂര്‍ ജില്ലാ ആശുപത്രി), പൊന്നാനി (പൊന്നാനി താലൂക്ക് ആശുപത്രി), കൊണ്ടോട്ടി (സി.എച്ച്.സി കൊണ്ടോട്ടി), വേങ്ങര(തിരൂരങ്ങാടി താലൂക്ക് ആശുപത്രി ), 19ന് മങ്കട (പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി), തിരൂര്‍(തിരൂര്‍ ജില്ലാ ആശുപത്രി), മഞ്ചേരി(ജി.എം.സി.എച്ച് മഞ്ചേരി) എന്നിവിടങ്ങളില്‍ നടക്കും.
എഴുപത് വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ് പന്ത്രണ്ടിനു നടക്കും. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലത്തിലുള്ളവര്‍ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയിലും മറ്റു മണ്ഡലങ്ങളിലുള്ളവര്‍ക്ക് ജി.എം.സി.എച്ച് മഞ്ചേരി എന്നിവിടങ്ങളിലുമാണ് കുത്തിവയ്പ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജിന് പോകുന്നവര്‍ക്ക് 13,16,17 തിയതികളില്‍ മലപ്പുറം താലൂക്ക് ആശുപത്രി, മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കുത്തിവയ്പ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."