ഏകദിന ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: ഹരിതകേരളം മിഷന് പദ്ധതിയുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കലക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 2,912 ഹെക്ടര്‍ തരിശുനിലം കൃഷിഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് വിവിധ പദ്ധതികളിലൂടെ നടപ്പാക്കിവരുന്നതെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് പാട്ടത്തുക ഇനത്തില്‍ 5000 രൂപയും അനുവദിക്കും. കിണര്‍ റീചാര്‍ജിങ്, പച്ചക്കറി കൃഷി, കുളങ്ങളുടെ നിര്‍മാണം. ഫലവൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കല്‍ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്കരണം, ജലസംരക്ഷണം, കൃഷി, ഗ്രീന്‍പ്രോട്ടോക്കോള്‍, ഹരിതകേരളം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അതത് മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.
സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, ഗ്രാമവികസന വകുപ്പ് എ.ഡി.സി എസ്. നീലകണ്ഠപ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ ഹില്ക് രാജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുഭാഷ്, ശുചിത്വമിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഷീബാ പ്യാരേലാല്‍, ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."