നി ബി.ജെ.പിക്ക് 'ശത്രു'
ന്യൂഡല്‍ഹി: ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി ബി.ജെ.പിയുടെ സ്ഥാപകദിനമായ ഇന്നലെ സിനിമാ താരവും ബി.ജെ.പി എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്നലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വക്താവ് രണ്‍ദീപ് സുര്‍ജെവാല, ബിഹാര്‍ പി.സി.സിയുടെ ചുമതലയുള്ള ശക്തിസിങ് ഗോഹില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ബിഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കും. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദാണ് എതിരാളി.
കോണ്‍ഗ്രസ് പ്രവേശനത്തിന് തൊട്ടുപിന്നാലെയാണ് സിന്‍ഹയെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥി ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പി ഇപ്പോള്‍ വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമായി മാറിയെന്ന് മോദിയെയും അമിത് ഷായെയും ഉദ്ദേശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിന്‍ഹ ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിയിലിരിക്കെ തന്നെ നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയെ സിന്‍ഹ ശക്തമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ജനുവരിയില്‍ മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുകയും ചെയ്തു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ആക്ഷന്‍ സമിതിയിലും അംഗമാണ് ശത്രുഘ്‌നന്‍ സിന്‍ഹ.
കടുത്ത വേദനയോടെയാണ് തന്റെ പഴയ പാര്‍ട്ടി വിടുന്നതെന്ന് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. അതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയുടെ സ്ഥാപകദിനമായ ഏപ്രില്‍ ആറിന് തന്നെ അതു സംഭവിച്ചത് ഇനിയും അവരുടെ ജനവിരുദ്ധ നടപടികള്‍ തുടര്‍ന്നും സഹിക്കാന്‍ എനിക്ക് കഴിയാത്തതു കൊണ്ടാണെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു. നാനാജി ദേശ്മുഖിന്റെയും വാജ്‌പേയിയുടെയും ഗുരുവും സസൈദ്ധാന്തികനുമായ എല്‍.കെ അദ്വാനിയുടെയും ആശിര്‍വാദത്തോടെയാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയെ ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്ക് നയിച്ചവര്‍ക്കൊപ്പം നിന്നുപോകാന്‍ സാധ്യമല്ലെന്നും സിന്‍ഹ പറഞ്ഞു.
ബി.ജെ.പി വിടാനുള്ള തീരുമാനം ഒറ്റരാത്രി കൊണ്ടുണ്ടായതല്ല. 25 വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചയാളാണ് താന്‍. കോണ്‍ഗ്രസ് ജനങ്ങളെ ഒറ്റക്കെട്ടായി കൊണ്ടുപോകാനും ക്ഷേമത്തിലേക്കും വികസനത്തിലേക്കും നയിക്കാനുമുള്ള അവസരം തനിക്ക് നല്‍കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ പുതിയ ഊര്‍ജ്വസ്വലതയുടെ മുഖമാണ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേല്‍ തുടങ്ങി ദേശശില്‍പികളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നേരത്തെ തെറ്റായ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചെന്നുപെട്ട മികച്ച രാഷ്ട്രീയക്കാരനാണ് സിന്‍ഹയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."