ഡെങ്കിപ്പനി, എച്ച്1 എന്‍1; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1 എന്നിവയെ പ്രതിരോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവശ്യ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥിമാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
കടുത്ത പനിയ്‌ക്കൊപ്പം ശരീര വേദന, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പനിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടി, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയും ധാരാളം വെള്ളം കുടിക്കുകയുംവേണം. ഗര്‍ഭിണികളും, പ്രമേഹം, രക്താധിമര്‍ദ്ദം, കരള്‍വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മലിന്യ നിര്‍മാര്‍ജനത്തിലും കൊതുകിന്റെ ഉറവിട നശീകരണത്തിലും പൊതുജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."