HOME
DETAILS

ഡെങ്കിപനിക്കെതിരേയും ജാഗ്രത വേണം

  
backup
July 16 2016 | 18:07 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%be

 

 

കല്‍പ്പറ്റ: ജില്ലയില്‍ കൊതുകുജന്യരോഗങ്ങള്‍ക്കെതിരേ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു. ഡെങ്കിപനി ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ജനുവരി മുതല്‍ ജൂലൈ 15 വരെ 104 ഡെങ്കികേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടുളളത് പേരിയ (17), പനമരം (13), മുള്ളന്‍കൊല്ലി (10), പൂതാടി (10) പഞ്ചായത്തുകളില്‍ നിന്നാണ്. മുള്ളന്‍കൊല്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏഴെണ്ണം ജൂലൈ മാസത്തിലാണ്. മുള്ളന്‍കൊല്ലിയിലെ കുടിവെള്ള ദൗര്‍ലബ്യമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ലഭിച്ചിരുന്ന പൈപ്പ് വെള്ളം തുറസ്സായ പാത്രങ്ങളില്‍ ശേഖരിച്ചുവച്ചിരുന്നതാണ് കൊതുകു പെരുകാന്‍ കാരണമായത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ കൊതുക് സാന്ദ്രതാ പഠനത്തിലാണ് ഇക്കാര്യം ബോധ്യമായത്.
ആഴ്ചയില്‍ മൂന്നു ദിവസം കുടിക്കാനുള്ള വെള്ളം ഭദ്രമായി അടച്ചു സൂക്ഷിക്കുകയും മഴവെള്ളം കെട്ടികിടക്കുന്നത് അലംഭാവം കൂടാതെ ഒഴിക്കികളയുകയും കൊതുകു കടിയേക്കാല്‍തിരിക്കയുമാണ് പോംവഴി. കറുപ്പില്‍ വെള്ള പുള്ളികളുള്ള ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പരത്തുന്നത്. ഇവ പകല്‍ സമയത്താണ് കടിക്കുന്നത്. ശക്തമായ പനി, തലവേദന, പേശി വേദന, പുറംവേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, കണ്ണിനു പുറകിലുണ്ടാകുന്ന വേദന, ഛര്‍ദി ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തീവ്രഘട്ടത്തില്‍ രക്തസ്രാവവും ഷോക്കും ഉണ്ടാകുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കും. രാത്രിയിലും പകലും കിടന്നുറങ്ങുമ്പോള്‍ കൊതുവല ഉപയോഗിക്കണം.
സംസ്ഥാനമൊട്ടാകെ ജൂലൈ മാസം ഡെങ്കി പ്രതിരോധമാസമായി ആചരിക്കുകയാണ്. വ്യാപകമായ ബോധവല്‍ക്കരണവും കൊതുകു സാന്ദ്രത കണ്ടെത്തുന്ന സര്‍വേയും കൊതുകു നശീകരണപ്രവര്‍ത്തനങ്ങളായ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തിവരുന്നുണ്ട്. അതുകൊണ്ട് ആളുകള്‍ ഡെങ്കിപ്പനിക്കെതിരെയും കൊതുകുകള്‍ പെരുകുന്നതിനെതിരെയും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago