HOME
DETAILS

റോ റോ സര്‍വിസ്: കിന്‍കോയ്‌ക്കെതിരേ ജനകീയ സംഘടനകള്‍ നിയമ നടപടിക്ക്

  
backup
July 10 2018 | 19:07 PM

%e0%b4%b1%e0%b5%8b-%e0%b4%b1%e0%b5%8b-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%af%e0%b5%8d

മട്ടാഞ്ചേരി: റോ റോ സര്‍വീസിലെ കിന്‍കോയുടെ ജനദ്രോഹ നടപടികളും കരാര്‍ ലംഘനത്തിനുമെതിരേ ജനകീയ സംഘടനകള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ വാഹനക്കടത്ത് റോ റോ സര്‍വീസ് നടത്തുന്ന കിന്‍കോ യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഇടാക്കിയും കരാര്‍ ലംഘനം നടത്തിയും ജനദ്രോഹ നടപടികള്‍ തുടരുകയാണ്. 

ഏപ്രില്‍ 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം നട ത്തി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 10ന് സര്‍വിസ് തുടങ്ങി. ഇതിനകം രണ്ടു മാസം പിന്നിട്ടിട്ടും രണ്ടു വെസ്സലുകളും പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ കിന്‍കോ നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നത്.
പൊതുജന സേവനം ലക്ഷ്യമിട്ട് കൊച്ചി കോര്‍പറേഷന്‍ 16 കോടി രൂപ ചിലവില്‍ നിര്‍മിച്ച വെസലുകളിലൊന്ന് വൈപ്പിന്‍ ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ഡ്രൈവറിന് അധികശമ്പളമെന്ന ന്യായമുയര്‍ത്തി വെസ്സലുകള്‍ പ്രവര്‍ത്തിക്കാത്ത കിന്‍കോ കരാര്‍ വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തുന്നത്. രണ്ട് മാസത്തിനകം ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്ന് മുപ്പത് ശതമാനം അധിക നിരക്ക് ഈടാക്കി തുടങ്ങി. ഇതിനെതിരെ കോര്‍പറേഷന്‍ ഭരണകൂടമോ പ്രതിപക്ഷമോ പ്രതികരിച്ചിട്ടില്ല. അടുത്ത ഘട്ടമായി ഓട്ടോകാര്‍ യാത്രക്കാരില്‍ നിന്നും ഫെറി നിരക്ക് ഈടാക്കുവാനുള്ള നീക്കത്തിന്റെ ആശങ്കയിലാണ് ജനങ്ങള്‍.
അധിക നിരക്കിടക്കുന്ന നടപടിയ്‌ക്കെതിരെ പ്രതികരിക്കാത്ത നഗരസഭാ പ്രതിപക്ഷത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കുമെതിരെ ജനകീയ പ്രതിഷേധമുയരുകയാണ്. ജനങ്ങളുടെ നികുതിപ്പണത്തിലെ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച വെസ്സലുകളില്‍ അമിതനിരക്കിടാക്കി കരാര്‍ തുകയും നല്‍കുന്ന റോ റോ സര്‍വിസ് ജനോപകാര പ്രദമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് അവഗണിച്ചാല്‍ കിന്‍കോയ്ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് യാത്രാസംഘടനകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  17 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  22 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  27 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  42 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago