HOME
DETAILS

പാലായുടെ രാജമാണിക്യം

  
backup
April 09 2019 | 22:04 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82

 


പരാജയമെന്ന കയ്പ്പുനീര്‍ ഒരിക്കല്‍പോലും അനുഭവിക്കാത്ത നേതാവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എതിര്‍ശബ്ദങ്ങളില്ലാത്ത പാലായുടെ രാജാവു തന്നെയായിരുന്നു കരിങ്ങോഴക്കല്‍ മാണി എന്ന കെ.എം മാണി.


1964 ല്‍ രൂപീകരിച്ച പാലാ മണ്ഡലത്തില്‍ 1965 മുതല്‍ നിയമസഭാംഗമായ മാണി മരണംവരെ പാലായുടെ സ്വന്തം രാജാവായിരുന്നു. കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നത് ആരെന്നുവരെ തീരുമാനിക്കുന്നതില്‍ പലപ്പോഴും ആ രാജാവ് മുഖ്യപങ്ക് വഹിച്ചു. ഏറ്റവും കൂടുതല്‍കാലം സംസ്ഥാനത്ത് ഒരേ നിയമസഭാ മണ്ഡലത്തില്‍നിന്നു വിജയക്കൊടി പാറിച്ച റെക്കോര്‍ഡും മാണിക്കാണ്. 1965 മുതല്‍ 13 തവണയാണ് അദ്ദേഹം പാലായെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.
റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മാണി പലപ്പോഴും ഒന്നാമതാണ്. കൂടുതല്‍ കാലം നിയമ മന്ത്രി പദം കൈയാളിയയാള്‍, കൂടുതല്‍ കാലം ധനമന്ത്രി കസേര അലങ്കരിച്ചയാള്‍, കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എ തുടങ്ങിയ ഒരുപാട് വിശേഷണങ്ങള്‍ മാണിക്കു സ്വന്തമാണ്.


1975 ഡിസംബറില്‍ മന്ത്രിയായി ചുമതലയേറ്റ മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. സംസ്ഥാനത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോര്‍ഡും മാണിയുടെ പേരിലാണ്. 13 തവണയാണു മാണി ബജറ്റ് അവതരിപ്പിച്ചത്.
പാലായുമായി മാണിക്കുള്ള ബന്ധം പറഞ്ഞറിയിക്കാനാവില്ല. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നാണു കെ.എം മാണി പലപ്പോഴും പറഞ്ഞിരുന്നത്. ഒന്നു കുട്ടിയമ്മ, മറ്റൊന്നു പാലാ നിയോജകമണ്ഡലം. ആ വാക്കുകള്‍ അന്വര്‍ഥമാക്കും വിധമായിരുന്നു പാലാക്കാരും. ഒരു തവണ പോലും മാണിയെ പാലാ കൈവിട്ടില്ല.
കേരളത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് 2015 നവംബര്‍ 10ന് മന്ത്രിയായിരിക്കേ അദ്ദേഹം രാജിവച്ചു. 2014 ല്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ഒരു കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. മാണി മന്ത്രിയായി തുടരുന്നതു ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നുള്ള കോടതിയുടെ പരാമര്‍ശം പുറത്തുവന്നതോടെയാണു മാണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറിയത്.


മാണിയുടെ മേല്‍ ആരോപിച്ച ബാര്‍ കോഴ വിവാദത്തില്‍ സീസറിന്റെ ഭാര്യ അതീതയായിരിക്കണമെന്നുള്ള പരാമര്‍ശവും കോടതി നടത്തിയിരുന്നു. മാണിയുടെ രാജിയെ തുടര്‍ന്ന് അന്നത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നല്‍കിയിരുന്നു.
ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് മാണി രാജിവച്ചെങ്കിലും 2016 ലെ തെരഞ്ഞെടുപ്പിലും പാലാ മാണിയെ കൈവിട്ടില്ല. രാഷ്ട്രീയ ജീവിതത്തില്‍ ആടിയുലച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും പാലായുടെ സ്വന്തം മാണി സാര്‍ കിരീടം വച്ച രാജാവ് തന്നെയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  5 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  5 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  5 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  5 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  5 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  5 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  5 days ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  5 days ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  5 days ago