HOME
DETAILS

പിന്‍വാതില്‍ നിയമനങ്ങളില്‍ മന്ത്രിമാരുടെ ഇടപെടലുകള്‍

  
backup
July 15 2020 | 00:07 AM

editorial-15-07-2020

 

സ്വപ്ന സുരേഷ് എന്ന സ്വര്‍ണക്കടത്തുകാരിക്ക് ഒരുലക്ഷത്തിലധികം രൂപ ശമ്പളത്തിലാണ് ഐ.ടി മേഖലയില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ബിരുദം പോലുമില്ലാത്ത ഇവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം നല്‍കിയത് വിവാദമായി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കനത്ത തുക മാസം തോറും കൈപ്പറ്റിയ തട്ടിപ്പുകാരിക്ക് സര്‍ക്കാരിന്റെ ഉന്നത പദവിയിലെത്താമെങ്കില്‍, ആരൊക്കെയായിരിക്കും ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറിയിട്ടുണ്ടാവുക. കണ്‍സള്‍ട്ടന്‍സി മുഖേനയാണ് സ്വപ്ന ജോലി നേടിയതെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാനാവില്ല. കണ്‍സള്‍ട്ടന്‍സിയോട് തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ നിയമിക്കാന്‍ എം. ശിവശങ്കറിനെപ്പോലുള്ളവര്‍ക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും. കണ്‍സള്‍ട്ടന്‍സി കേവലം മറ മാത്രമാണ്. കൊവിഡിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സ്വന്തക്കാരെയും കുടുംബക്കാരെയും ഇങ്ങനെ പുറംവാതിലിലൂടെ തിരുകിക്കയറ്റുകയായിരുന്നുവെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പൗരത്വമുള്ള വനിതയെ വരെ ഇത്തരത്തില്‍ നിയമിച്ചിട്ടുണ്ട്.


രാവും പകലും ഉറക്കമിളച്ച് പഠിച്ച് പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ്, സ്വപ്ന സുരേഷിനെപ്പോലുള്ളവര്‍ യാതൊരു പരീക്ഷയും കൂടാതെ ലക്ഷങ്ങള്‍ വാങ്ങി സര്‍ക്കാര്‍ ലാവണങ്ങളില്‍ കയറിപ്പറ്റുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ എസ്.എഫ്.ഐ നേതാക്കള്‍ കോപ്പിയടിച്ച് സിവില്‍ പൊലിസ് ഓഫിസര്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ലിസ്റ്റില്‍ എത്തിയത് മറക്കാറായിട്ടില്ല. സഹപാഠിയെ കാംപസിനുള്ളില്‍ കുത്തിവീഴ്ത്തിയതിനാലാണ് അത് വാര്‍ത്തയായത്. അല്ലായിരുന്നുവെങ്കില്‍ മൂവരും ഇന്ന് പൊലിസിലുണ്ടാകും.
ഇവരുടെ റാങ്കുകള്‍ റദ്ദ് ചെയ്തുവെങ്കിലും പി.എസ്.സിയുടെ വിശ്വാസ്യതക്ക് ആ സംഭവം മങ്ങലേല്‍പിച്ചു. പി.എസ്.സിയുടെ സഹായമില്ലാതെ അവര്‍ക്ക് കോപ്പിയടിക്കാന്‍ കഴിയില്ലെന്ന ആക്ഷേപമാണ് പിന്നീട് ഉയര്‍ന്നത്. പി.എസ്.സിയുടെ സംശുദ്ധിയും, നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നതായി കോപ്പിയടി സംഭവം. പി.എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരേ യാതൊരു നടപടികളും കൈക്കൊണ്ടില്ല.


പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും, പി.എസ്.സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചും അന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അതേപ്പറ്റിയും തുടരന്വേഷണമുണ്ടായില്ല. പല തസ്തികകളിലും നൂറുകണക്കിന് ഒഴിവുകളുണ്ടായിട്ടും റാങ്ക്‌ലിസ്റ്റില്‍നിന്ന് നിയമനം നടത്താതെ പിന്‍വാതില്‍ നിയമനം നടത്തുകയായിരുന്നു പല വകുപ്പ് മേധാവികളും. ഇതിനവര്‍ക്ക് പല ന്യായീകരണങ്ങളും നിരത്താനുണ്ടാകും. ഫലമോ പല റാങ്ക്‌ലിസ്റ്റുകളുടേയും കാലാവധി കഴിയുന്നുവെന്നതും. കഷ്ടപ്പെട്ട് പഠിച്ച ആയിരങ്ങളാണ് ഇത്തരത്തില്‍ വഴിയാധാരമാകുന്നത്. ഇത് പി.എസ്.സിയുടെ ക്രൂരതയാണെങ്കില്‍ സെക്രട്ടേറിയറ്റിലും ഇത്തരം ക്രൂരകൃത്യങ്ങള്‍ അരങ്ങേറുന്നതിന്റെ തെളിവാണ് സ്വപ്നയെന്ന സ്വര്‍ണ കള്ളക്കടത്തുകാരി ഐ.ടി വകുപ്പിന് കീഴിലെ ഉയര്‍ന്ന തസ്തികയില്‍ കയറിപ്പറ്റിയത്.
കൊവിഡ് എന്ന മഹാമാരിയെത്തുടര്‍ന്ന് ആയിരങ്ങളാണ് തൊഴില്‍രഹിതരായി വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങുന്നത്. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ചെറുപ്പക്കാരിലേക്ക് ഇവര്‍ കൂടി വന്നുചേരുമ്പോള്‍ സ്‌ഫോടനാത്മകമായിരിക്കും വരുംകാലങ്ങളില്‍ കേരളത്തിന്റെ അവസ്ഥ. ഇത്തരമൊരു പരിതസ്ഥിതിയിലാണ് ഇഷ്ടക്കാരെയും സ്വന്തക്കാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരില്‍ ചിലരും ചില മന്ത്രിമാരും പിന്‍വാതിലിലൂടെ നിയമിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്ന സുരേഷിന് പുറമെ നൂറുകണക്കിന് നിയമനങ്ങള്‍ ഐ.ടി വകുപ്പില്‍ നടന്നിട്ടുണ്ട്. എല്ലാം 50,000 രൂപയിലേറെ അടിസ്ഥാന ശമ്പളത്തില്‍ കയറിക്കൂടിയവര്‍. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍, സിഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കേരള സോപ്പ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, പഞ്ചായത്തുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് താല്‍ക്കാലിക നിയമനങ്ങളാണ് നടന്നത്.


പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്താതെ പട്ടികജാതി ഉദ്യോഗാര്‍ഥികളെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയായത് ബന്ധുവിന് നല്‍കിയ പിന്‍വാതില്‍ നിയമനമായിരുന്നു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വന്തം മകനെ തന്നെ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ എനര്‍ജി മാനേന്റ്‌മെന്റില്‍ മുപ്പതിനായിരം മുതല്‍ 80,000 വരെ ലഭിക്കുന്ന ശമ്പളത്തില്‍ നിയമിച്ചു. പിന്നെയും പല മന്ത്രിമാരെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുകയുണ്ടായി. മന്ത്രിമാരും സര്‍ക്കാരിന്റെ മര്‍മ സ്ഥാനത്തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും അനധികൃത നിയമനം നടത്താന്‍ തുടങ്ങിയാല്‍ അഭ്യസ്തവിദ്യരായ, തൊഴിലിനായി കാത്തിരിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുടെ അവസ്ഥയെന്താകും. കരാര്‍ അടിസ്ഥാനത്തിലും കണ്‍സള്‍ട്ടന്‍സി വഴിയും ഔദ്യോഗിക സംവിധാനം അട്ടിമറിച്ച് പിന്‍വാതില്‍ നിയമനം നടത്തുന്നത് തുടര്‍ന്നാല്‍ തൊഴില്‍രഹിതരും, അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാര്‍ ഏറെക്കാലം ക്ഷമിച്ചിരിക്കുകയില്ലെന്ന് സര്‍ക്കാര്‍ ഓര്‍ത്താല്‍ നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago