ഇരുമ്പകശ്ശേരിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഓര്‍മയായി
പട്ടാമ്പി: പാലക്കാട് ജില്ലയിലെ ഇരുമ്പകശ്ശേരി മഹല്ലില്‍ 70 വര്‍ഷത്തോളം മുഅദ്ദിനായി ജോലി ചെയ്തിരുന്ന വി.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ (90) ഓര്‍മയായി.
പതിനാറാമത്തെ വയസ്സില്‍ തന്റെ പിതാവിന്റെ കാല ശേഷം ഇരുമ്പകശ്ശേരി മഹല്ലില്‍ മുഅദ്ദിന്‍ ആയി ജോലി തുടങ്ങിയത്. തന്റെ 90ാ മത്തെ വയസ്സിലും ഇരുമ്പകശ്ശേരി മഹല്ലില്‍ ദീനീ സേവനം ചെയ്ത വരികയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, ഏറ്റവും അധികം മുഅദ്ദിനായി ജോലി ചെയ്തതിന്ന് ആദരിച്ചിരുന്നു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ആദരം ഏറ്റുവാങ്ങി അദ്ദേഹം നടത്തിയ അനുഭവ വിവരണം ഏവരുടെയും കണ്ണീരണിയിച്ചിരുന്നു.അത്രയും ബുദ്ധിമുട്ടേറിയ കാലഘട്ടങ്ങളിലൂടെയായിരുന്നു അദ്ദേഹം കടന്നു പോയത്. ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായ മുക്രിക്ക നാനാജാതി മതസ്ഥര്‍ക്കും സ്വീകാര്യനായിരുന്നു. മരണവിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പരേതന്റെ വീട്ടിലെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച്്്് മണിക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇരുമ്പകശ്ശേരി മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."