സഊദിയിൽ ഇന്നും ആശ്വാസ ദിനം, ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 5,488 രോഗ മുക്തി, 42 മരണം, 2,671 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ വീണ്ടും ആശ്വാസ റിപ്പോർട്ടുകളാണ് ഇന്നും പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഇന്നും രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,488 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 42 രോഗികൾ മരണപ്പെടുകയും 2,671 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ 2,221 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) July 15, 2020
تسجيل 2671 إصابة جديدة بفيروس كورونا و5488 حالة تعافي و42 حالة وفاة pic.twitter.com/cxFYjDTxU7
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് ജിദ്ദയിലാണ്. ജിദ്ദയിൽ 250 വൈറസ് ബാധയാണ് കണ്ടെത്തിയത്. റിയാദ് 226, ഹുഫൂഫിൽ 211, മുബാറസ് 174, ദമാം 144 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 55,101 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 57,960 രോഗികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,325 ആയും വൈറസ് ബാധിതർ 240,474 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 5,488 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 183,048 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."