മഞ്ഞപ്പിത്തം: പഴങ്കാവില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
വടകര: മഞ്ഞപ്പിത്തം വ്യാപകമായ വടകര പഴങ്കാവിലെ പിലാക്കണ്ടിമുക്കില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മഞ്ഞപ്പിത്തം വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതയിലാണ്. വിവിധ പ്രായത്തിലുള്ള മുപ്പതോളം പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
പ്രദേശത്തെ ഒരു വീട്ടിലെ കല്യാണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ആദ്യമായി അസുഖം കണ്ടെത്തിത്. പതിനഞ്ചിലേറെ പേര്‍ക്ക് അസുഖം കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അസുഖം നിയന്ത്രണ വിധേയമായെന്നു കരുതിയിരിക്കുമ്പോഴാണ് പത്തോളം പേരില്‍ വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭയിലെ മുന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് ക്ലാസ് നയിച്ചു. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് മഞ്ഞപ്പിത്തം പകരുകയെന്നും ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ഗിരീഷന് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ അശോകന്, രമണി, ഷില്‍ന വരിക്കോളി സംസാരിച്ചു. വീണ്ടും മഞ്ഞപ്പിത്തം കണ്ടെത്തിയ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."