പൊലിസ് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുമായി തുതിയൂര്‍ നിവാസികള്‍
കാക്കനാട്: ഒരു തലമുറ തന്നെ പൂര്‍ണമായും ലഹരിക്ക് അടിമപ്പെട്ട് ഇല്ലാതാകുന്ന സാഹചര്യമാണ് തുതിയൂരിലെന്നും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പൊലിസ് കമ്മീഷ്ണറുടെ മുന്നില്‍ പരാതിയുമായി കോളനി നിവാസികള്‍.പൊലീസ് ഉദ്യേഗസ്ഥര്‍ സംഘടിപ്പിച്ച ജനമൈത്രി പരിപാടിയിലാണ് മദ്യം, മയക്കുമരുന്നു ലോബിയുടെ സ്വാധീനത്തില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട കോളനി നിവാസികള്‍ കമ്മീഷണര്‍ക്ക് മുന്നിലെത്തിയത്.
തുതിയൂര്‍ കുന്നത്ത്ചിറ പട്ടികജാതി കോളിനിയില്‍ സിറ്റി പൊലിസ് കമ്മീഷണര്‍ എം.പി.ദിനേശിന്റെ കോളനി സന്ദര്‍ശന പരിപാടിയിലായിരുന്നു മയക്ക് മരുന്ന ലോബിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. തൃക്കാക്കര പൊലിസിന്റെ ജനമൈത്രി പരിപാടിയുടെ ഭാഗമായാണ് പൊലിസ് മേധാവിയുടെ കോളനി സന്ദര്‍ശനം.
ഒന്നര മാസം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്നു സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‌തെങ്കിലും മയക്ക് മരുന്നുലോബി ഇപ്പോഴും നാട്ടില്‍ സജീവമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. തങ്ങളുടെ കുട്ടികളും മയക്ക് മരുന്നു ലോബിയുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടേക്കുമെന്ന ഭീതിയിലാണ് മാതാപിതാക്കള്‍.
ആളൊഴിഞ്ഞ വീടുകളും പെരിയാര്‍വാലി പ്രദേശങ്ങളും പറമടകളും പുറമെ നിന്നെത്തുന്ന സംഘം താവളമാക്കുന്നത്. വ്യവസായ മേഖല പരിസര പ്രദേശങ്ങളും മയക്ക് മരുന്നു ലോബിയുടെ പിടിയിലാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. കക്കൂസ് മാലിന്യം തള്ളുന്ന മാഫിയ സംഘം ,കഴുത്തറുപ്പന്‍ കൂലി വാങ്ങിക്കുന്ന ഓട്ടേറിക്ഷക്കാര്‍ തുടങ്ങിയ പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ സമര്‍പ്പിച്ചു.തൃക്കാക്കര പൊലിസ് ജാഗ്രത സമിതികള്‍ രുപീകരിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും മെയ് പത്തിന് കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുമെന്നു സിറ്റി പൊലിസ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. കുന്നത്തുചിറ കെ.പി.എം.എസ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നഗരസ ഭ കൗണ്‍സിലര്‍ ഷീല ചാരു അധ്യക്ഷത വഹിച്ചു. കൗണ്‍സിസര്‍ ജെയ്മി, തൃക്കാക്കര അസി.കമീഷണര്‍ എം.ബിനോയ്, കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന്‍, തൃക്കാക്കര എസ്.ഐ.എ.എന്‍. ഷാജു തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."