HOME
DETAILS

പിറവിയുടെ രാഷ്ട്രീയപരിസരവും ഖിലാഫത്ത് എന്ന മിഥ്യയും

  
backup
July 17 2016 | 02:07 AM

%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8

2014 ജൂണ്‍ 29, റമദാന്‍മാസം ഒന്നാംതിയ്യതി, ഐ.എസിന്റെ ചരിത്രത്തില്‍ യുഗപ്പിറവിയായിരുന്നു. അന്നാണ് വിവിധസമയങ്ങളില്‍ വ്യത്യസ്തപ്രദേശങ്ങളില്‍ പലപേരുകളിലായി അറിയപ്പെട്ട സംഘടന ഇസ്്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്നു പുനര്‍നാമകരണം ചെയ്യപ്പെടുന്നതും സംഘടനക്കുകീഴില്‍ ഇസ്്‌ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുന്നതും.

നിലവിലെ ഭരണസംവിധാനങ്ങളൊന്നും അവലംബിക്കാന്‍ പറ്റിയതല്ലെന്നും തങ്ങള്‍ അധീനത്തിലാക്കിയ പ്രദേശങ്ങളെ മുന്‍നിറുത്തി ഒരു ലോക മുസ്്‌ലിംഖിലാഫത്ത് സംവിധാനം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അതിനു കീഴിലേ ജീവിതം സാര്‍ഥകമാകൂവെന്നും ഐ.എസ് പ്രചരിപ്പിച്ചു. ഒക്ടോബര്‍മാസം അബൂബക്കര്‍ ബഗ്ദാദിയെന്ന വ്യക്തി സ്വയംപ്രഖ്യാപിത ഖലീഫയായി അവരോധിക്കപ്പെട്ടതോടെ ഐ.എസ് സ്വപ്നംകണ്ട രാജ്യത്തിന് തുടക്കംകുറിക്കപ്പെട്ടു. ഐ.എസിനെ എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കലും തടസ്സംനില്‍ക്കുന്നവരെ വകവരുത്തലുമായി അടുത്ത പരിപാടി.

മധ്യപൗരസ്ത്യദേശങ്ങളിലും പരിസരങ്ങളിലുമുണ്ടായിരുന്ന സാമൂഹിക,രാഷ്ട്രീയ,സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഐ.എസിന്റെ പിറവിക്കു വളക്കൂറായത്. കലുഷിതാന്തരീക്ഷത്തില്‍ നിന്നാണ് ഉയിരെടുത്തതെന്നതിനാല്‍ സഞ്ചാരപഥത്തിലുടനീളം അപരിചിതവും അതിവിചിത്രവുമായ പ്രവര്‍ത്തന,നിര്‍വഹണരീതികളാണ് ഐ.എസ് സ്വീകരിച്ചത്. ആശയപരമായും രാഷ്ട്രീയമായും അതിന്റെ വേരുകള്‍ ചരിത്രത്തിലേയ്ക്കു നീളുന്നുണ്ടെങ്കിലും അമേരിക്കയുടെ ഇറാഖ് അധിനിവേശാനന്തര പരിതഃസ്ഥിതിയില്‍നിന്നാണ് ഐ.എസ് സംഘടിതശക്തിയായി മാറിയത്.

പെന്റഗണ്‍ ആക്രമണത്തില്‍ ആരോപതിനായ ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ പ്രത്യേക സൈനികനീക്കത്തിലൂടെ 2011 ല്‍ വധിക്കപ്പെട്ട ഘട്ടം ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. ഇറാഖില്‍ അല്‍ ഖാഇദയുടെ ശാഖയായി മാത്രം പ്രവര്‍ത്തിച്ച ഈ തീവ്രകൂട്ടായ്മ ക്രമേണ ശക്തിപ്രാപിക്കുകയും ഇസ്്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് (ഐ.എസ്.ഐ) എന്ന പേരു സ്വീകരിച്ച് അമേരിക്കന്‍ അധിനിവേശവിരുദ്ധപ്പോരാട്ടനിരയില്‍ മുഖ്യഘടകമായി മാറുകയും ചെയ്തു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ അവസാനകാലങ്ങളില്‍ മറ്റു പോരാട്ടഗ്രൂപ്പുകളെപ്പോലെ ഇതും ക്ഷയിച്ചുതുടങ്ങിയിരുന്നു. ഇറാഖില്‍നിന്ന് അമേരിക്ക പൂര്‍ണമായും പിന്‍വാങ്ങിയതോടെയാണ് ഐ.എസ്.ഐക്ക് സജീവമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.

2011 മാര്‍ച്ച് മാസത്തില്‍ സിറിയയില്‍ അഭ്യന്തരകലാപമാരംഭിച്ചതോടെ അവിടെയും ഈ തീവ്രകൂട്ടായ്മക്ക് എളുപ്പത്തില്‍ വളര്‍ന്നുവികസിക്കാന്‍ വളക്കൂറുള്ള മണ്ണൊരുങ്ങി. 2012 ല്‍ സിറിയയില്‍ മറ്റൊരു പേരില്‍ ശാഖയാരംഭിക്കുകയും പിന്നീടുണ്ടായ ചില ആന്തരികപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇസ്്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ഗ്രേറ്റര്‍ സിറിയ (ഐ.എസ്.ഐ.എസ്) എന്ന പേരില്‍ അതിനെ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനിടയിലാണെങ്കിലും വിവിധഘട്ടങ്ങളിലൂടെയുള്ള യാത്രകള്‍ക്കൊടുവില്‍, തീവ്രകൂട്ടായ്മകള്‍ക്കിടയില്‍ ഔദ്യോഗിക അസ്തിത്വം കൈവന്നതോടെ 2014 ല്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന പൊതുപേരില്‍ മുസ്്‌ലിം ലോകത്തെ കുപ്രസിദ്ധസാന്നിധ്യമായി മാറുകയും ചെയ്തു.

കണ്ണിയറ്റുപോയ ഇസ്്‌ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനമെന്നതാണു പല തീവ്രവാദഗ്രൂപ്പുകളെയുംപോലെ ഐ.എസും ഉയര്‍ത്തിക്കാട്ടുന്ന ആത്യന്തികലക്ഷ്യം. ഖുര്‍ആനിന്റെയും ഇസ്്‌ലാമികചരിത്രത്തിന്റെയും സൈദ്ധാന്തികവെളിച്ചത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ആരും വീണുപോവാന്‍ പര്യാപ്തമാണ് ഈ ആശയം. നഷ്ടപ്രതാപത്തിന്റെ നീറുന്ന ഓര്‍മകളെ ചൂഷണം ചെയ്യാന്‍ ഇതിലൂടെ എളുപ്പത്തില്‍ സാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുവരെ വ്യാപിക്കുന്ന, ലോകരാഷ്ട്രാതിര്‍ത്തികള്‍ ഭേദിക്കുംവിധമുള്ള ഒരു ട്രാന്‍സ്‌നാഷനല്‍ (ഇതരദേശ വ്യാപകമായ) ഇസ്്‌ലാമിക് സ്‌റ്റേറ്റ് ആണ് ഐ.എസ്് സ്വപ്നംകാണുന്നത്. ഭൗതികവും ബൗദ്ധികവുമായ സജ്ജീകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളുമില്ലെങ്കിലും ഐ.എസ് ലക്ഷ്യസക്ഷാല്‍കാരത്തിനായി ഏതു കടുംകൈയും ചെയ്യാന്‍ തയാറായിരിക്കും; ഒന്നും ഫലം കണ്ടില്ലെങ്കിലും.

ഉസ്്മാനീ ഖിലാഫത്തിന്റെ (ഓട്ടോമന്‍) പതനത്തോടെ അസ്തമിച്ചുപോയ മുസ്്‌ലിംഭരണ മേല്‍ക്കോഴ്മയെ അതേയളവിലും അര്‍ഥത്തിലും പുനരേകീകരിക്കുകയാണേ്രത ഐ.എസിന്റെ ഉദ്ദേശ്യം. അതിനാണ് അവര്‍ ഖിലാഫത്ത് എന്ന സംജ്ഞയെ നിരന്തരമായി ഉയര്‍ത്തിക്കാണിക്കുന്നത്. ഒന്നാംലോക മഹായുദ്ധകാലത്തു ബ്രിട്ടനും ഫ്രാന്‍സും അതിരഹസ്യമായി നടത്തിയ 1916 ലെ സൈക്കസ്-പിക്കോട്ട് ഉടമ്പടിപ്രകാരം രൂപപ്പെട്ടുവന്ന രാജ്യാതിര്‍ത്തികളെ കവച്ചുവയ്ക്കുംവിധം വളരാനാണ് ഐ.എസിന്റെ തീരുമാനം. ഈ ഉടമ്പടിവഴി അറബ് ലോകത്തിന് അനുഭവിക്കേണ്ടിവന്ന സര്‍വാഘാതങ്ങളും പൂര്‍ണാര്‍ഥത്തില്‍ ഇല്ലായ്മചെയ്യല്‍ മുഖ്യലക്ഷ്യങ്ങളിലൊന്നായി ഐ.എസ് ഊന്നിപ്പറയുന്നുണ്ട്.

ഒട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് അറബ് രാജ്യാതിര്‍ത്തികളുടെമേലുള്ള അധികാരം തങ്ങള്‍ തീരുമാനിക്കുന്ന തരത്തിലേയ്ക്കു കൊണ്ടുവരാനായി എന്നതായിരുന്നു സൈക്കസ്-പിക്കോട്ട് കരാര്‍ മുഖേന ബ്രിട്ടനും ഫ്രാന്‍സിനും കൈവന്ന ലാഭം. ഇതോടെ, തുര്‍ക്കിക്കു കീഴിലായിരുന്ന സിറിയ, ഇറാഖ്, ലബനാന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുടെ പല മേഖലകളും ഭാഗികമായി ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും വരുതിയിലായി. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈയൊരു തീരുമാനം വരുത്തിവച്ച സര്‍വനിയന്ത്രണങ്ങളും നിഷ്പ്രഭമാക്കി ഉടമ്പടിക്കുമുമ്പുള്ള അവസ്ഥ പുനരവതരിപ്പിക്കല്‍ ഐ.ഐസ് ഖിലാഫത്തി ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

ഒരു ഖലീഫയുടെ നേതൃത്വത്തില്‍ ഇസ്്‌ലാമിക ശരീഅത്ത് നടപ്പാക്കപ്പെടുന്ന വിശാല സ്റ്റേറ്റാണ് ഐ.എസ് വിഭാവനം ചെയ്യുന്നത്. പ്രവാചകരുടെ രാഷ്ട്രീയപാരമ്പര്യം നിലനിര്‍ത്തുകയും ആ വിശുദ്ധി അവകാശപ്പെടുകയും ചെയ്യുകയെന്നതാണ് അവര്‍ ഇതിലൂടെ കാണുന്ന പ്രധാനപ്പെട്ട കാര്യം. ഇസ്്‌ലാമിക് സ്റ്റേറ്റ് നിലവില്‍ വരികയും 2014 ല്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അതിന്റെ ആദ്യത്തെ സ്വയംപ്രഖ്യാപിത ഖലീഫയായി വരികയും ചെയ്തതോടെ അവരുടെ ലക്ഷ്യത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുകയായിരുന്നു.

ഭരണാധികാരം ഖുറൈശികള്‍ക്കാണെന്ന പ്രമാണത്തിന്റെ സാധ്യത മനസിലാക്കി ബഗ്ദാദി ഖുറൈശി കുടുംബത്തില്‍ പിറന്നവനാണെന്നും അവര്‍ വാദിക്കുന്നു. ഭരണാധികാരവുമായി ബന്ധപ്പെട്ട ഔദ്യോഗികവിശേഷണങ്ങളെല്ലാം തരപ്പെട്ടുവന്നതോടെ അതിന്റെ പ്രായോഗികതലത്തിലേയ്ക്കു കടക്കുകയായിരുന്നു ഐ.എസ് പിന്നീട്. എതിരാളികളെ തറപറ്റിച്ചും തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന തരം 'ഇസ്്‌ലാമി'ന്റെ നിയമങ്ങള്‍ നടപ്പിലാക്കിയുമായിരുന്നു ഈ പുറപ്പാട്.

വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇസ്്‌ലാമികപാഠങ്ങളില്‍നിന്ന് ഐ.എസ് പ്രതിനിധാനംചെയ്യുന്ന പ്രത്യയശാസ്ത്രം എല്ലാ അര്‍ഥത്തിലും ഭിന്നമാണെന്ന് ഇതോടെ ലോകം തിരിച്ചറിഞ്ഞു. തങ്ങളുദ്ദേശിക്കുന്ന ഖിലാഫത്ത് ഇസ്്‌ലാമികചരിത്രത്തോടോ സച്ചരിതരായ പ്രവാചകാനുചരന്മാരുടെ ഭരണരീതികളോടോ ഒരുനിലയ്ക്കും നീതിപുലര്‍ത്താത്തതാണെന്നും അതു രക്തദാഹികളുടെ പറുദീസയായിരിക്കുമെന്നും അവരുടെ പില്‍ക്കാലചെയ്തികള്‍ തെളിയിച്ചു.

ഇസ്്‌ലാമിക പ്രമാണങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നും അടര്‍ത്തിമാറ്റി ഐ.എസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പലസങ്കേതങ്ങളും മതശബ്ദങ്ങളും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ. അല്ലാതെ, അവയ്ക്ക് ഇസ്്‌ലാമിക മൗലികാവസ്ഥയുമായി ഒരുബന്ധവുമില്ല. ഖിലാഫത്ത് എന്ന അവരുടെ ആശയലോകവും ആ തലത്തില്‍ത്തന്നെയാണ്. സഹജീവികളുമായി സ്‌നേഹമോ സഹവര്‍ത്തിത്വബോധമോ ഇല്ലാത്ത ഒരുതരം കാടന്‍മനോഭാവക്കാരുടെ കൂട്ടുപ്രവര്‍ത്തനമാണ് അവരുടെ ഖിലാഫത്ത് സംവിധാനത്തിലൂടെ സാധ്യമാകുന്നത്. ഇതു അവരൊഴികെ ലോകത്തുള്ള സര്‍വജനങ്ങളുടെയും നാശത്തിനായിരിക്കും വഴിയൊരുക്കുക.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  7 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  11 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  16 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  32 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  40 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  43 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago