HOME
DETAILS
MAL
ജോര്‍ജിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം പിളര്‍ന്നു
backup
April 10 2019 | 16:04 PM
കൊല്ലം: പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ പ്രവേശനത്തില്‍ പ്രതിേഷധം ശക്തമായതോടെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. സമാനസ്വഭാവമുള്ളവരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് രവി മൈനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കം.
കേരളകോണ്‍ഗ്രസില്‍ പി.സി ജോര്‍ജിനൊപ്പം നിലയുറപ്പിച്ചവരാണ് ജോര്‍ജ്ജുമായി ഒത്തുപോകാനാകാതെ സംഘടനയില്‍ നിന്നും ഒഴിയുന്നത്. കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കമാണ് പാര്‍ട്ടി വിടുന്നത്. ഇതുസംബന്ധിച്ച ഇന്ന് കൊല്ലത്ത് പ്രഖ്യാപനമുണ്ടാകും. യു.ഡി.എഫ് നേതാക്കള്‍ പിന്തുണ അഭ്യര്‍ഥിച്ചതായും ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിഭാഗം യു.ഡി.എഫിനെ പിന്തുണക്കുമെന്നും രവി മൈനാഗപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."