ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍ റോഡ് 12 മീറ്റര്‍ വീതിയില്‍ പുനരുദ്ധരിക്കും
ശ്രീകണ്ഠപുരം: 2017-18ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി പ്രവൃത്തി ആരംഭിക്കാനിരിക്കുന്ന ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍ റോഡ് 12 മീറ്റര്‍ വീതിയില്‍ ഏഴ് മീറ്റര്‍ ടാറിങ് നടത്തി പുനരുദ്ധരിക്കാന്‍ ചെമ്പന്തൊട്ടിയില് കെ.സി ജോസഫ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. റോഡിന് ഇരുവശങ്ങളിലുമുള്ള ഭൂഉടമകളുടേയും മറ്റ് രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരുടേയും യോഗം വരും ദിവസങ്ങളില്‍ വിളിച്ചുചേര്‍ക്കും. മുനിസിപ്പല്‍ ചെയര്മാന് പി .പി രാഘവന്, എം. വേലായുധന്, പി.ജെ ആന്റണി, പി.ടി.എ കോയ, ഗണേശന്, ആന്റണി, ഫാ. ജോര്‍ജ് മാണിക്കതാഴെ, ഫാ. ഡേവിഡ്, നിഷിദ റഹ്മാന്, എം.സി രാഘവന്, ബേബി ഓടംപള്ളി, വര്‍ഗീസ് നെടിയകാലായില്‍, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദേവേശന്‍, അസി. എന്‍ജിനീയര്‍ ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."